Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പായുംപുലി ഒരു സാദാ പുലി

payum-puli

പാണ്ഡ്യനാടിനു ശേഷം സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന പായംപുലിയിൽ നായകൻ വിശാലിനു ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പടം പ്രതീക്ഷിച്ചത്ര നന്നായില്ലെന്ന തോന്നലിലാണു പ്രേക്ഷകർ.

വെട്ടും കുത്തുമൊക്കെയുണ്ടെങ്കിൽ ക്യാമറ മധുരയിലേക്കു തിരിക്കൂവെന്നതാണു തമിഴ്നാട്ടിലെ രീതി. പായും പുലിയും വ്യത്യസ്തമല്ല. കഥ നടക്കുന്നതു മധുരയിൽ തന്നെ. ഭവാനി എന്ന ഗുണ്ടയും സംഘവും സ്ഥലത്തെ പ്രമുഖ വ്യവസായികളുടെ പട്ടിക തയ്യാറാക്കി കോടികൾ ഭീഷണിപ്പെടുത്തി വാങ്ങിക്കൊണ്ടിരിക്കയാണ്. പണം നൽകാൻ തയ്യാറാകാത്തവരെ സംഘം കൊന്നു തള്ളും. തുടർച്ചയായ കൊലപാതകങ്ങൾ തലവേദനയാകുന്നതോടെ പൊലീസ് ഗുണ്ടാസംഘത്തെ നേരിടാൻ തീരുമാനിക്കുന്നു. ആദ്യമായി പണമിടപാട് പൊലീസ് തടയുന്നു.

vishaal-kajol

പൊലീസ് സംഘത്തിലെ ആൽബർട്ടിനെ ഗുണ്ടകൾ റോഡിലിട്ട് വെട്ടിക്കൊല്ലുന്നു. ആൽബർട്ടിന്റെ മരണത്തിൽ മനംനൊന്ത് മാതാപിതാക്കളും ആത്മഹത്യ ചെയ്യുന്നു. ആരെ കൊന്നിട്ടും ഒരു ഗുണ്ടയ്ക്കു ജീവിക്കാം. എന്നാൽ ഒരു പൊലീസുകാരനെ കൊന്നാൽ എങ്ങനെയുണ്ടാകുമെന്നതാണു കഥയുടെ കാതൽ. മധുരയിലെ പുതിയ അസിസ്റ്റന്റ് കമ്മീഷണറായി ചുമതലയേൽക്കുന്ന വിശാൽ എന്നാൽ ഗുണ്ടകളുടെ തോളിൽ കയ്യിട്ടു നടക്കാൻ ആഗ്രഹിക്കുന്ന ആളാണ്. കിട്ടുന്നതിന്റെ 10 ശതമാനം എന്ന വിശാലിന്റെ നിർദേശം ഗുണ്ടകൾ സ്വീകരിക്കുന്നു. എന്നാൽ വൈകാതെ ഭവാനിയൊഴികെ ഒാരോരുത്തരായി കൊല്ലപ്പെടുന്നു.പിന്നീട് എന്ത് സംഭവിക്കുന്നുവെന്നതാണു ചിത്രം പറയുന്നത്. ചിത്രത്തിന്റെ രണ്ടാം പകുതിയാണു ഏറെ മെച്ചം. കാജൽ അഗർവാളാണു ചിത്രത്തിലെ നായിക.

kajal-vishaal

സൂരിയുടെ നിലവാരമില്ലാത്ത താമശകളാണു ചിത്രത്തിന്റെ പോരായ്മകളിൽ ഒന്ന്. കണ്ണഞ്ചിപ്പിക്കുന്ന ഡാൻസ് നമ്പരുകളുള്ള ചിത്രം ശരാശരി നിലവാരമാണു പുലർത്തുന്നത്. വേലൈ ഇല്ലാ പട്ടാധാരി സംവിധാനം െചയ്ത വേൽരാജാണു ക്യാമറ. സമുദ്രക്കനിയും പ്രധാന വേഷത്തിലുണ്ട്. ചടുലമായ ചുവടകളുള്ള ആദ്യ ഗാനം പ്രേക്ഷകർക്ക് ഇഷ്ടമാകും. അനൽ അരശിന്റെ ആക്ഷൻ രംഗങ്ങൾ മികച്ചതാണ്. ക്ലൈമാക്സ് രംഗങ്ങളിലെ വിശാലിന്റെ അഭിനയം അഭിനന്ദനം അർഹിക്കുന്നു.

സമയം കളയാൻ പറ്റിയ പടമാണു പായുംപുലി. ആദ്യ പകുതിയിലെ മിക്ക സീനുകളും പ്രേക്ഷകർക്കു പ്രവചിക്കാൻ കഴിയും. സാധാരണ കാമുകിയും കാമുകനും നടന്നു വരുന്നതിനിടയിൽ കൂട്ടിയിടിച്ചാണു പ്രണയമെങ്കിൽ ഇത്തവണ വ്യത്യസ്തമായ ശ്രമമാണ് സുശ്രീന്ദ്രൻ നടത്തുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.