Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശസ്നേഹത്തിന്റെ ഫാന്റം

phantom-hindi-review

ദേശസ്നേഹമെന്ന വികാരം മനസ്സില്‍ കൊണ്ടുനടക്കുന്ന ഏതൊരു ഇന്ത്യക്കാരും കാണാന്‍ കൊതിക്കുന്ന കഥയാണ് സെയ്ഫ് അലിഖാന്‍ ചിത്രമായ ഫാന്‍റം പറയുന്നത്. മുംബൈ ഭീകരാക്രമണത്തെ ആസ്പദമാക്കിയെടുത്ത ചിത്രം കബീർഖാന്റെ ഇക്കൊല്ലത്തെ രണ്ടാം ഹിറ്റാകുമെന്നതിൽ സംശയമില്ല.

മുംബൈ ഭീകരാക്രമണം നടന്നിട്ട് ഏഴുവര്‍ഷം കഴിഞ്ഞെങ്കിലും അതിലെ യഥാര്‍ഥ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നമുക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല, അങ്ങനെയൊരു ഉദ്യമം ഇന്ത്യന്‍ രഹസ്യാന്വേഷണവിഭാഗമായ റോ ഏറ്റെടുക്കുന്നതും തീവ്രവാദികളോട് പകരം വീട്ടുന്നതുമാണ് സിനിമയുടെ കഥ.

ഹോളിവുഡ് ത്രില്ലറായ ബോണ്‍ സീരീസ് സിനിമകളുടെ അതേ സ്വഭാവം നിലനിര്‍ത്തിപോകുന്ന ചിത്രത്തില്‍ ഡാനിയല്‍ ഖാന്‍ എന്ന ഏജന്‍റ് ആയാണ് സെയ്ഫ് എത്തുന്നത്. ഇന്ത്യ-പാക്ക് ബന്ധത്തിലെ വൈകാരിക തലത്തെ മനോഹരമായി അവതരിപ്പിച്ച ബജ്രംഗി ഭായ്ജാന്‍ എന്ന ചിത്രത്തിന് കബീര്‍ ഖാന്‍ ഒരുക്കിയ ഇൗ ചിത്രവും ദേശസ്നേഹത്തെയും ഇന്ത്യനെന്ന വികാരത്തെയും ഉണർത്തുന്നതാണ്.

kabir-katrina

പാക്കിസ്ഥാന്റെ ചില നല്ല വശങ്ങള്‍ ബജ്രംഗി ഭായ്ജാന്‍ തുറന്നു കാണിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫാന്‍റം പാക്കിസ്ഥാന്‍ ആണ് ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവെന്ന സന്ദേശമാണ് നല്‍കുന്നത്. ഹുസൈന്‍ സൈദിയുടെ "Mumbai Avengers" എന്ന നോവലാണ് ഇൗ സിനിമയ്ക്കാധാരം.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരായിരുന്ന ഡേവിഡ് ഹെഡ് ലി മുതല്‍ ഫഫിസ് സയീദിനെ വരെ ഇല്ലാതാക്കുകയാണ് ഡാനിയലിന്‍റെ ലക്ഷ്യം. ഡാനിയലിനെ സഹായിക്കാനെത്തുന്ന സുരക്ഷ ഉദ്യോഗസ്ഥയായി കത്രീനയും എത്തുന്നു. ഷാഹിദ്, രാഞ്ജന എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മൊഹമ്മദ് സീഷാന്‍ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഏജന്‍റ് വിനോദ് എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം കുറച്ചുകൂടി നന്നായി എടുത്താല്‍ എങ്ങനെയിരിക്കും. അതാണ് ഫാന്‍റം. ഒരേപ്ലോട്ടില്‍ നീങ്ങുന്ന കഥയില്‍ പ്രേക്ഷകനെ ഇരുപ്പുറച്ചിരുത്തുന്ന ട്വിസ്റ്റോ ആക്ഷനോ ഒന്നും തന്നെ സിനിമയില്‍ കാണാനില്ല.

Phantom Official Trailer | Saif Ali Khan & Katrina Kaif

നീരഡ് പാണ്ഡെയുടെ അക്ഷയ് കുമാര്‍ ചിത്രം ബേബി പോലെ വേഗമേറിയ കഥയും അവതരണരീതിയും തന്നെയാണ് ഫാന്‍റത്തിന്‍റെ ഒരു പ്രത്യേകതയാണ്. സാങ്കേതികപരമായും ചിത്രം ഏറെ മുന്നിട്ടുനില്‍ക്കുന്നു. സിറിയയിലെ യുദ്ധരംഗങ്ങളും ചിക്കാഗോയിലെ കാര്‍ ചേസിങും ഗംഭീരം. ബോളിവുഡില്‍ ക്ലീഷേ ആയി കാണുന്ന പ്രണയമോ ഗാനരംഗങ്ങളോ ഫാന്‍റത്തില്‍ ഇല്ല. വ്യത്യസ്തയൊന്നും അവകാശപ്പെടാന്‍ ഇല്ലെങ്കിലും ആക്ഷന്‍ത്രില്ലറുകള്‍ ഇഷ്‍ടപ്പെടുന്നവര്‍ക്ക് ഒന്നുകാണാവുന്ന ചിത്രമാണ് ഇത്.

കബീറിന്‍റെ മുന്‍കാല ചിത്രങ്ങളായ ഏക് ഥാ ടൈഗര്‍, ന്യൂയോര്‍ക്ക് , കാബൂള്‍ എക്സ്പ്രസ് എന്നീ ചിത്രങ്ങളിലെല്ലാം ഇതേപ്രമേയം തന്നെയാണ് അവതരിപ്പിച്ചത്. ബജ്രംഗി ഭായ്ജാന്‍ പോലെ മൂല്യമുള്ള മികച്ച ചിത്രമെന്ന് പറയാനാകില്ലെങ്കിലും ബോറടിക്കാതെ ഇരുന്ന് കാണാവുന്ന ഒരു കിടിലൻ ആക്ഷന്‍ ത്രില്ലറാണ് ഫാന്‍റം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.