Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതിഹാസയല്ല ‘സ്റ്റൈൽ’

style-review

2016–ലെ ആദ്യ റിലീസായ സ്റ്റൈൽ തമിഴ്, തെലുങ്ക് ചിത്രങ്ങളുടെ കണക്ക് മാസ് ചേരുവകള്‍ നിറച്ച റൊമാന്റിക് ആക്ഷൻ എന്റർടെയ്നറാണ്. അധികം പുതുമകൾ അവശാപ്പെടാനില്ലെങ്കിലും ഒരുപാട് മികച്ച ഘടകങ്ങൾ ഒത്തു ചേർന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റെ സ്റ്റൈൽ.

കാർ മെക്കാനിക്ക് ആയ ടോമും സ്വന്തം കാറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഗാങ്സ്റ്ററായ എഡ്ഗറും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ടോമിന്റെ പ്രണയിനിയും എഡ്ഗറും തമ്മിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും അതിലേക്ക് ടോം കടന്നു വരുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഒത്ത നായകനും പ്രതിനായകനുമുണ്ടെങ്കിലും പറഞ്ഞുശീലിച്ച വഴികളിലൂടെയുള്ള സഞ്ചാരം സ്റ്റൈലിന്റെ മാറ്റുകുറയ്ക്കുന്നു.

Style Malayalam Movie Official Trailer 2016 - Unni Mukundan, Tovino Thomas

പ്രമേയത്തിൽ പുതുമ നിലനിർത്താതെ അവതരണത്തിൽ മികവു പുലർത്തി സംവിധായകൻ എസ് ബിനു സ്റ്റൈലിന്റെ ‘സ്റ്റൈൽ’ കൂട്ടുന്നതിൽ മാത്രം ശ്രദ്ധിച്ചു. കോടികളുടെ കണക്കു പറഞ്ഞ് ആളെക്കൂട്ടാൻ ശ്രമിക്കുന്ന തട്ടുപൊളിപ്പൻ തമിഴ് പടങ്ങൾക്ക് മേലുള്ള ആണി കൂടിയാണ് ബിനുവിന്റെ സ്റ്റൈൽ. ഉണ്ണി മുകുന്ദൻ– ടൊവീനോ എന്നിവരുടെ മത്സരിച്ചുള്ള പ്രകടനം തന്നെയാണ് സ്റ്റൈലിനെ വേറിട്ടതാക്കുന്നത്. ഒരു കളര്‍ഫുൾ മാസ്സ് എന്റർടെയ്നർ മലയാളത്തിന് പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ് സംവിധായകൻ സ്റ്റൈലിലൂടെ

style

വില്ലന്മാരെ പറത്തിയടിക്കുന്ന നായകനും മാസ് രംഗങ്ങളും ഇഷ്ടപ്പെടുന്നവർക്ക് സ്റ്റൈൽ ആഘോഷകാഴ്ച തന്നെയാണ്. ആദ്യ പകുതി ഫസ്റ്റ് ഗിയറിൽ പതിയെ പോകുമ്പോൾ രണ്ടാം പകുതി ടോപ് ഗിയറിലാണ്. ആക്ഷൻ രംഗങ്ങൾ ഗംഭീരമാക്കുന്നതിൽ ഉണ്ണിയുടെ കഴിവ് എടുത്തുപറയേണ്ടതാണ്. ഗ്ലാമറും കരുത്തും നിറഞ്ഞ നായകനൊത്ത വില്ലൻ വേഷത്തിൽ ടൊവീനോ മികവുപുലർത്തി.

മാസ്റ്റർ ഇർഫാൻ, ബാലു വർഗ്ഗീസ്‌, വിജയരാഘവൻ, സന്തോഷ്‌ കീഴാറ്റൂർ, എഡ്ഗറിന്റെ ഇടികൊള്ളാൻ മാത്രം വന്ന സ്റ്റണ്ട് സിൽവ എന്നിവരാണ് എടുത്തുപറയേണ്ട മറ്റുതാരങ്ങൾ. നായികയായി എത്തിയ പ്രിയ കന്ദ്‌വാളിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.

style-poster

മലയാളത്തിൽ സാധാരണ കണ്ടു വരാത്ത പഞ്ച് ആക്ഷൻ രംഗങ്ങളാണ് സ്റ്റൈലിന്റെ വേറിട്ട സ്റ്റൈൽ. പ്രത്യേകിച്ചും വില്ലൻ കഥാപാത്രമായ എഡ്ഗറിന്റെ ഇൻട്രോ സീൻ. ആക്ഷൻ കൊറിയോഗ്രഫി അത്യുഗ്രനെന്ന് പറയാതെ വയ്യ. കൂടാതെ സിനിമയിലെ കാർ ചേസിങ്, ഡ്രിഫ്റ്റിങ് രംഗങ്ങളെല്ലാം സ്വാഭാവികത നിലനിർത്തി ഉദ്വേഗജനകമാം വിധം അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ജാസ്സി ഗിഫ്റ്റിന്റെ ഗാനങ്ങൾ‌ ഒന്നുകേട്ട് മറക്കാം. രാഹുൽ രാജിന്റേതാണ് പശ്ചാത്തലസംഗീതം. വിവേക് ഹർഷന്റെ എഡിറ്റിങ് സിനിമയുടെ വേഗം കൂട്ടുന്നു. സിനോജ് പി അയ്യപ്പന്റെ ഛായാഗ്രഹണവും പ്രശംസനീയം.

style-unni

നായകന്റെയും നായികയുടെയും ദൈർഘ്യമേറിയ പ്രണയരംഗങ്ങളും ഗാനങ്ങളും പ്രതീക്ഷിക്കാവുന്ന ക്ളൈമാക്സും തന്നെയാണ് ബോറടിപ്പിക്കുന്ന ഘടകങ്ങൾ. ഒരു ക്ളീഷേ ചിത്രമെന്ന് അണിയറപ്രവർത്തകർ തന്നെ പറയുന്ന ചിത്രം ശരാശരിയിലൊതുങ്ങുന്നു. ‌ പയ്യ, ഗില്ലി തുടങ്ങിയ സിനിമകൾ പോലെ ഇതും പൂർണമായും പ്രതികാര കഥയാക്കി മാറ്റുകയായിരുന്നെങ്കിൽ സിനിമ മറ്റൊരു തലത്തിലെത്തിയേനെ. ഇതിഹാസ പോലൊരു ചിത്രമൊരുക്കിയ ഒരാളിൽ നിന്നും പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന തികവ് സ്റ്റൈലിൽ‌ നിന്നു പ്രതീക്ഷിക്കരുത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.