Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല വള്ളി, നല്ല പുള്ളി, പലയിടത്തും തെറ്റി

vtpt

പരസ്പര വിരുദ്ധമായ ഫ്രെയിമുകൾ കൊണ്ടൊരു തുടക്കം, അവസാനമെല്ലാമൊന്നു ചേർന്ന് സംസാരിക്കുമെന്ന് പ്രേക്ഷകൻ കരുതും. പക്ഷേ അതുണ്ടാകില്ല. പ്രേക്ഷകനെ ഇടയ്ക്ക് ചിന്തിപ്പിച്ചും രസിപ്പിച്ചും കൂടുതലും കൺഫ്യൂഷനാക്കിയും, ഇതൊക്കെ എങ്ങനയെന്ന് ചിന്തിപ്പിച്ചുമാണ് വള്ളീം തെറ്റി പുള്ളീം തെറ്റിയെന്ന ചിത്രത്തിന്റെ പോക്ക്. തനി നാടൻ ജീവിതവും അതിന്റെ ആത്മാവും ഉള്ളിലുള്ളവരെ ചിത്രം സന്തോഷിപ്പിക്കുമെന്നതിൽ തർക്കമില്ല. തൊണ്ണൂറുകളിലെ അന്തരീക്ഷത്തെ ഉൾക്കൊള്ളുമ്പോഴും കഥാംശം അതിലേക്കെത്തുന്നില്ലെന്നതാണ് വാസ്തവം. നല്ലൊരു ആശയമുള്ളിലുണ്ടെങ്കിൽ കൂടി. എങ്കിലും ഈ നവാഗതനിലുണ്ട് തീപാറിയേക്കാവുന്ന സംവിധാന മികവ്.

പഴമയിലേക്കൊരു നോട്ടം തന്നെയാണ് ചിത്രം പങ്കുവയ്ക്കുന്നതെന്ന് ആദ്യം തന്നെ മനസിലാക്കിത്തരുന്നു. ഗ്രാമവും അവിടത്തെ അമ്പലവും ഒരു തീയറ്ററും അതിനെ ചുറ്റിപ്പറ്റി ജീവിതം നയിക്കുന്ന കുറേ ആളുകളും. അവർക്കെല്ലാം ഇതാണ്. തൊണ്ണൂറുകളിലെ ചിത്രത്തിന്റെ കഥക്കൂട്ടിനു സമാനമായപ്രത്യേകിച്ച് തൊഴിലൊന്നും ചെയ്യാത്ത, സൗഹൃദത്തിന് ഒരുപാട് വിലകൽപ്പിക്കുന്ന കുറേ യുവാക്കളും അതിനിടയിൽ നാട്ടിലെ ജന്മിയായ ആളിന്റെ മകളെ പ്രണയിക്കുന്ന നായകനും കൂടിചേർന്ന ഒരു പറ്റം യുവാക്കളിലൂടെയാണ് കഥയുടെ യാത്ര. ഒന്നുകിൽ ആരെങ്കിലുമായി വഴക്കിടുക, അല്ലെങ്കിൽ തന്നെ ഏറ്റവുമധികം ആകർഷിക്കുന്ന, താൻ ഇഷ്ടപ്പെടുന്ന ഒന്നിനു പുറകേ പോകുക. അതാണ് വിനയചന്ദ്രൻ(കുഞ്ചാക്കോ ബോബൻ) എന്ന നായക കഥാപാത്രം. നാട്ടിലെ ആദർശ മനുഷ്യനും, ചിത്രത്തിലെ കഥ കേന്ദ്രീകരിച്ചിരിക്കുന്ന തീയറ്ററിന്റെ ഉടമയുമായ മാധവനോട് വല്ലാത്ത അടുപ്പമാണ് വിനയന്. മറ്റൊരിഷ്ടം പ്രണയിനിയാണ്.

rishi-chakochan റിഷി, ചാക്കോച്ചൻ

ഗ്രാമീണ പശ്ചാത്തലവും അവിടത്തെ നൊസ്റ്റാൾജിയ ഇഷ്ടപ്പെടുന്നവർക്ക് ചിത്രത്തിന്റെ തുടക്കമൊക്കെ ഇഷ്ടമാകുമ്പോഴും പിന്നീടങ്ങോട്ട് കടക്കുമ്പോൾ ആ ഫീൽ കുറയുന്നു. ഒരു തീയറ്ററിന്റെ കഥയിലൂടെ ആഗോളവൽക്കരണം സാധാരണക്കാരിൽ സാധാരണക്കാരന്റെ ജീവിതത്തെ അവന്റെ സാഹചര്യങ്ങളെ കവർന്നെടുക്കുന്നതിന്റ ആശയം പങ്കുവയ്ക്കുന്ന ചിത്രത്തിന് പ്രേക്ഷകനിലേക്ക് അത്രകണ്ടെത്തുവാൻ സാധിച്ചിട്ടില്ല. എന്തിന് ഇവിടെയിങ്ങനെ ചെയ്തുവെന്ന് പലപ്പോഴും കണ്ടിരിക്കുന്നവർക്ക് തോന്നും. ആശയം നല്ലതായിരിക്കുമ്പോഴും അത് സഞ്ചരിച്ച വഴികൾക്ക് വഴികൾക്ക് കണ്ടിരിക്കുന്നവരിൽ പ്രതിഫലനമുണ്ടാക്കുവാൻ അത്രകണ്ട് സാധിച്ചിട്ടില്ല.

vtpt

ഭാരതിയാറിന്റെ സുട്ടും വിഴി സുടർ കണ്ണമ്മ,...എന്ന ക്ലാസിക്കൽ പാട്ടിന്റെ പശ്ചാത്തലത്തിലൂടെ ചിത്രത്തിലേക്ക് പ്രവേശിക്കുന്ന ശ്യാമിലി അതിമനോഹരമായിരിക്കുന്നു. പക്ഷേ കാര്യമായി ശ്യാമിലിക്ക് ചിത്രത്തിലൊന്നും ചെയ്യാനില്ലെന്നാണ് വാസ്തവം. പ്രണയത്തിൽ കുടുങ്ങിപ്പോകുന്ന പതിവ് നായികയിലേക്ക് ശ്യാമിലി ഒതുങ്ങുന്നു. സൈജു കുറുപ്പ്, മനോജ് കെ ജയൻ, കൃഷ്ണ ശങ്കർ എന്നിവർ തങ്ങൾക്ക് കിട്ടിയ വേഷം അസാധ്യമായിരിക്കുന്നു. ചിത്രത്തിലെ ശരിക്കും ഹീറോസ് എന്നുപറയു്നനത് ഛായാഗ്രാഹകനായ കുഞ്ഞുണ്ണി എസ് കുമാറും സംഗീതമൊരുക്കിയ സൂരജ് എസ് കുറുപ്പുമാണെന്ന് പറയണം. ദൃശ്യങ്ങളും സംഗീതവും ഒന്നിനോടൊന്നു സുന്ദരം.

vtpt-teaser

മനംകവരുന്ന ദൃശ്യഭംഗിയും കേഴ്‌വിയെ പിടിച്ചിരുത്തുന്ന സംഗീതവും. എവിടെ എന്തൊക്കെ എങ്ങനെ ചേർക്കണമെന്നതിൽ സംവിധായകന് ആശയക്കുഴപ്പമുണ്ടായിരുന്നു വേണം കരുതാന്‍. തൊണ്ണൂറുകളുടെ അന്തരീക്ഷത്തെലെടുക്കുന്ന ചിത്രത്തിൽ തട്ടുപൊളിപ്പൻ ബോളിവുഡ് പാട്ടിന്റെ ചേലുള്ള അരേ തൂ ചക്കര് എന്ന ഗാനമുൾപ്പെടുത്തിയതെന്തിനെന്ന ചോദ്യമുണ്ട്. എങ്കിലും റിഷി ശിവകുമാറിന്റെ ആദ്യ സംവിധാനത്തെ നമ്മൾ അഭിനന്ദിച്ചേ മതിയാവൂ. നല്ല ആശയങ്ങൾ ഏറ്റുപിടിക്കുവാനും അത് മുന്നോട്ടു കൊണ്ടുപോകുവാനുമുള്ള ആവേശം റിഷിയിൽ കാണാൻ സാധിക്കും.
 

Your Rating: