Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഷിക് അബു,അമൽ നീരദ്, ടൊവിനോ ചിത്രം; മായാനദി

mayanadhi-movie

ടൊവീനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘മായാനദി’ എന്നു പേരിട്ടു. അമൽ നീരദിന്റേതാണ് കഥ. ശ്യാം പുഷ്ക്കറും ദിലീഷ് നായരും ചേർന്ന് തിരക്കഥ എഴുതുന്നു. പുതുമുഖം ഐശ്വര്യ ലക്ഷ്മിയാണ് നായിക. നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലെ നായിക കൂടിയാണ് ഐശ്വര്യ.

mayanadhi-movie=1

സിനിമയുടെ ചിത്രീകരണം മധുരയിൽ പുരോഗമിക്കുന്നു. റെക്സ് വിജയന്റേതാണ് സംഗീതം. ഛായാഗ്രഹണം ജയേഷ് മോഹൻ. വസ്ത്രാലങ്കാരം സമീറ സനീഷ്. ഒപിഎം പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് അബു തന്നെയാണ് നിർമാണം.

mayanadhi-movie-3
mayanadhi-movie-5
mayanadhi-movie-6