Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോകുൽ സുരേഷിന്റെ ‘പപ്പു’: ഫസ്റ്റ്ലുക്ക് പുറത്ത്

gokul-suresh-pappu

ബാക് വാട്ടർ സ്റ്റു‍ഡിയോസിന്റെ ബാനറിൽ ജയലാൽ മേനോൻ നിർമിച്ച് ഗോകുൽ സുരേഷ് നായകനായി പി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ‘പപ്പു’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിങ്ങം ഒന്നായ ഇന്ന് പോസ്റ്റർ മനോരമ ഓൺലൈൻ വഴിയാണ് പുറത്തിറങ്ങിയത്. മലയാളത്തിലെ ഒട്ടനവധി താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

മുദ്ദു ഗൗ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളിപ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരപുത്രനാണ് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മറ്റൊരു മികച്ച ചിത്രവുമായി ഗോകുൽ എത്തുന്നു. പി ജയറാം കൈലാസ് ആണ് പപ്പുവിന്റെ സംവിധാനം. കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം സ്വന്തമാക്കി മികച്ച നിരൂപക പ്രശംസ നേടിയ അക്കൽദാമയിലെ പെണ്ണ് എന്ന സിനിമയ്ക്ക് ശേഷം പി ജയറാം കൈലാസ് ഒരുക്കുന്ന സിനിമ കൂടിയാണ് പപ്പു. 

ബാനർ–ബാക് വാട്ടർ സ്റ്റുഡിയോസ്, പ്രൊഡ്യൂസർ–ജയലാൽ മേനോൻ‌, ക്യാമറാമാൻ– അബ്ദുൾ റഹിം, ആർട് ഡയറക്ടർ–നാഥൻ മണ്ണൂർ, കഥ, തിരക്കഥ–ഉമേഷ് കൃഷ്ണൻ, മേക്കപ്പ്–പ്രദീപ് രംഗൻ, എഡിറ്റിങ്ങ്– രഞ്ജൻ ഏബ്രഹാം, കോസ്റ്റ്യൂം– സ്റ്റെഫി സേവ്യർ, മ്യൂസിക്–ദീപക് ദേവ്, ഗാനരചന–റഫീഖ് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ– നിസാർ അഹമ്മദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്–ചെന്താമരാക്ഷൻ, ഗൗതംകൃഷ്ണ, ചീഫ് അസോസിയേറ്റ് ഡയറ്ടർ മനീഷ് ഭാർഗ്ഗവൻ, അസോസിയേറ്റ് ഡയറക്ടർ–പ്രകാശ് ആർ നായർ, പ്രവീൺ വിജയ്, അസോസിയേറ്റ് ക്യാമറാമാൻ– ജോബി, സ്റ്റിൽ– ക്ലിന്റ്, പി ആർ ഒ– എ എസ് ദിനേശ്

അഭിനേതാക്കൾ: ഗോകുൽ ഗണപതി, ഷെഹിൻ സിദ്ദിഖ്, മേജർ രവി, സുധീർ കരമന, ധർമ്മജൻ, ബിജുക്കുട്ടൻ, സുനിൽ സുഖദ, നോബി, ഷാളൂ ശ്രീധർ, കൂട്ടിക്കൽ ജയചന്ദ്രൻ, അസീസ്, മനോജ് ഗിന്നസ്, അനീഷ് ജി മേനോൻ, ഉല്ലാസ് പന്തളം, ഹരികൃഷ്ണൻ, ബിനോയ് ആന്റണി, ഹരി, മുരളി ചന്ദ്, വിനോദ് കെടാമംഗലം, ഇഷ്നി, മറീനാ മൈക്കിൾ, വനിതാ കൃഷ്ണചന്ദ്രൻ, സജിതാ മഥത്തിൽ, അശ്വനി, ശ്രേയനി, മഞ്ജു. പാലക്കാട്ടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.