Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിയുടെ കഥ അനുവിന്റേയും ടീസർ

abi

ടൊവീനോ തോമസ് നായകനാകുന്ന 'അഭിയുടെ കഥ അനുവിന്റേയും' ടീസര്‍ പുറത്തിറങ്ങി. ഫഹദ് ഫാസില്‍ ആണ് ടീസർ പുറത്തിറക്കിയത്. ബി ആര്‍ വിജയലക്ഷ്മി മലയാളത്തിലും തമിഴിലും ഒരുക്കുന്ന ചിത്രത്തില്‍ പിയ ബാജ്പേയാണ് നായികയായി എത്തുന്നത്.

പ്രഭു, സുഹാസിനി, രോഹിണി എന്നിവരും ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍ കഴിയുന്ന സോഫ്റ്റ്‌വെയർ എന്‍ജിനീയര്‍ അഭിയുടെയും കര്‍ഷകപെണ്‍കുട്ടിയായ അനുവിന്റെയും തീവ്രമായ പ്രണയ മുഹൂര്‍ത്തങ്ങളാണ് കുടുംബപശ്ചാത്തലത്തില്‍ ദൃശ്യവത്കരിക്കുന്നത്.

വനിതാ സിനിമാട്ടോഗ്രാഫറായ ബി.ആര്‍. വിജയലക്ഷ്മിയുടെ ആദ്യത്തെ ദ്വിഭാഷാ ചിത്രമാണ് 'അഭിയുടെ കഥ അനുവിന്റെയും'. ഇരുപതിലധികം സിനിമകളുടെ ഛായാഗ്രാഹകയായ വിജയലക്ഷ്മി പാട്ടു പാടവ എന്ന ചിത്രത്തിലൂടെ സംവിധായികയായി. 'ഡാഡി' എന്ന മലയാളസിനിമയുടെ രചയിതാവാണ് വിജയലക്ഷ്മി.