Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആട് 2 ടൈറ്റിൽ പോസ്റ്റർ

aadu-2

തിയറ്ററുകൾ പൂരപ്പറമ്പാക്കാൻ ഷാജി പാപ്പനും കൂട്ടരും വീണ്ടുമെത്തുന്നു. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്ത് രണ്ട് വർഷം പിന്നിടുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം എത്തുന്നത്. 2015 ഫെബ്രുവരി ആറിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. 

ആട് 2വിന്റെ ചിത്രീകരണം ഈ മാസം ആരംഭിക്കും. തൊടുപുഴയാണ് പ്രധാനലൊക്കേഷന്‍. ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും. കോമഡിയ്ക്കാണ് പ്രാധാന്യമെങ്കിലും മാസ് ആക്​ഷൻ രംഗങ്ങളായിരിക്കും ആട് 2വിന്റെ പ്രത്യേകതയെന്ന് സംവിധായകന്‍ മിഥുൻ മനോരമ ഓൺലൈനോട് പറഞ്ഞു.

ആടിന്റെ ആദ്യ ഭാഗത്തെ കഥാപാത്രങ്ങളിൽ പലരും രണ്ടാം ഭാഗത്തിലുണ്ടാകും. ഷാൻ റഹ്മാൻ തന്നെയാണ് സംഗീതം. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ് നിർമാണം.