Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം മോഹനൻ വിനീത് ചിത്രം; അരവിന്ദന്റെ അതിഥികൾ

aravindhante-athidikal

എം മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ നായകനാകുന്നു. അരവിന്ദന്റെ അതിഥികൾ എന്നാണ് സിനിമയുടെ പേര്. സിനിമയിൽ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ശ്രീനിവാസനും ഉർവശിയും ശാന്തികൃഷ്ണയും വീണ്ടും ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്.

നിഖില വിമൽ ആണ് നായിക. സലിം കുമാർ, അജു വർഗീസ്, ഷമ്മി തിലകൻ, ദേവൻ, ബൈജു, ബിജുക്കുട്ടൻ, സുഭീഷ് സുധി, നിയാസ് ബക്കർ, കെപിഎസി ലളിത, സ്നേഹ ശ്രീകുമാർ എന്നിവരാണ് മറ്റുതാരങ്ങൾ. 

പതിയാറ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ പ്രദീപ് കുമാർ പതിയാറയാണ് നിർമാണം. രചന–രാജേഷ് രാഘവൻ. ഛായാഗ്രഹണം–സ്വരൂപ് ഫിലിപ്പ്. സംഗീതം ഷാൻ റഹ്മാൻ. എഡിറ്റിങ് രഞ്ജൻ എബ്രഹാം. വാർത്താപ്രചരണം–എ എസ് ദിനേശ്.