Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിസ്മത്തിന് ശേഷം വൻതാരനിരയുമായി ഷാനവാസ് ബാവക്കുട്ടി

shanavas

പ്രേക്ഷകപ്രശംസ നേടിയ കിസ്മത്തിന് ശേഷം അടുത്ത ചിത്രവുമായി ഷാനവാസ് ബാവക്കുട്ടി. ബിജു മേനോൻ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മണികണ്ഠൻ, അലൻസിയർ, അപ്പാനി ശരത്, ശാലു റഹിം (കമ്മട്ടിപ്പാടം ഫെയിം) തുടങ്ങി വലിയതാരനിര അണിനിരക്കുന്നു. നായിക പുതുമുഖമാണ്.

അടുത്ത വർഷം കണ്ണൂരിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.

ഷാനവാസ് ബാവക്കുട്ടിയുടെ ആദ്യസംവിധാനസംരംഭമായിരുന്നു കിസ്മത്ത്. മികച്ച നവാഗതസംവിധായകനുള്ള സംസ്ഥാനപുരസ്കാരവും ഈ ചിത്രത്തിലൂടെ അദ്ദേഹത്തെ േതടിയെത്തി.