Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വലിയ റിലീസുമായി ബാഗമതി നാളെ കേരളത്തിൽ

baagamathie

അനുഷ്‌ക ഷെട്ടി നായികയാവുന്ന ത്രില്ലര്‍ ചിത്രം ബാഗമതി കേരളത്തിൽ തീയറ്ററുകളിലേയ്ക്ക്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍ഡി ഇല്ല്യൂമിനേഷന്‍സാണ് ബാഗമതി കേരളത്തിലെത്തിക്കുന്നത്. മലയാളം സിനിമകള്‍ക്ക് ലഭിക്കുന്നത് പോലെ തന്നെയുള്ള വൈഡ് റിലീസാണ് ബാഗമതിക്കായി കേരളത്തിലും ഒരുക്കിയിരിക്കുന്നത്. നൂറിലധികം തിയേറ്ററുകളിൽ ചിത്രം റിലീസിനെത്തും.

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‌കയ്ക്കു പുറമേ മലയാളികളുടെ പ്രിയ താരങ്ങളായ ജയറാം, ഉണ്ണി മുകുന്ദന്‍, ആശാശരത് എന്നിവരും വേഷമിടുന്നു.

ചിത്രത്തിന്റെ ട്രെയിലറും ടീസറുമൊക്കെ പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് ജി അശോഖ് ആണ്. പീരിഡ് വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കില്ല ബാഗമതി. ക്രൈം ത്രില്ലറായ സിനിമയിൽ ഐഎഎസ് ഉദ്യോഗസ്ഥയായാണ് അനുഷ്ക എത്തുന്നത്. 

എസ് തമനാണ് സംഗീതസംവിധായകന്‍. സുശീല്‍ ചൗധരിയാണ് ഛായാഗ്രാഹകന്‍.