Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉണ്ണി മുകുന്ദന് വില്ലനായി അനൂപ് മേനോൻ; ചാണക്യതന്ത്രം പോസ്റ്റർ

chamakya-thantram

അച്ചായൻസിന് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണൻ താമരക്കുളം ഒരുക്കുന്ന പുതിയ ചിത്രമാണ് ചാണക്യതന്ത്രം. സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. 

അനൂപ് മേനോൻ വില്ലനായി എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രധാനപ്രത്യേകത. പുതിയ പോസ്റ്ററിൽ ഉണ്ണി മുകുന്ദനെയും അനൂപ് മേനോനെയും കാണാം.

ശത്രുപക്ഷത്തെ നിമിഷങ്ങൾകൊണ്ട് ഇല്ലാതാക്കുന്ന ചാണക്യനെ അനുസ്മരിപ്പിക്കുന്ന തന്ത്രശാലിയായ പോരാളിയായാണ് ഉണ്ണിമുകുന്ദൻ ചിത്രത്തിൽ എത്തുന്നത്.  നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനും ഉണ്ണി മുകുന്ദനോടൊപ്പം ഒരു പ്രാധാന്യമുള്ള വേഷം അവതരിപ്പിക്കുന്നുണ്ട്. ശിവദ, ശ്രുതി രാമചന്ദ്രന്‍, സായ്കുമാര്‍, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, സമ്പത്ത് എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ.

ആടുപുലിയാട്ടത്തിന്‍റെ തിരക്കഥാകൃത്തായ ദിനേശ് പളളത്താണ് ചാണക്യതന്ത്രത്തിനു തിരക്കഥയൊരുക്കുന്നത്. ഷാൻ റഹ്മാൻ ആണ് സംഗീതം.