Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിസ്മയിപ്പിക്കാൻ സുരാജ്; കുട്ടന്‍പിള്ളയുടെ ശിവരാത്രി ടീസർ

kuttanpilla

ഏഞ്ചൽസ് എന്ന ചിത്രത്തിന് ശേഷം ജീന്‍മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുട്ടന്‍പിള്ളയുടെ ശിവരാത്രി'. സുരാജ് വെഞ്ഞാറമ്മൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ക്യാരക്ടർ ടീസർ പുറത്തിറങ്ങി. ഇത് അവസാനത്തെ കുട്ടൻപിള്ളയുടെ കഥ എന്ന വിശേഷണത്തോടെയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്.

മലയാളസിനിമയിലെ ക്ലീഷേ കഥാപാത്രങ്ങളുടെ പേരുകളിൽ നിറസാനിധ്യമാണ് കുട്ടൻപിളള. കോൺസ്റ്റബിൾ ആയി ആരെങ്കിലും സിനിമയിലുണ്ടെങ്കിൽ പേര് കുട്ടൻപിള്ളയെന്നായിരിക്കും.

ഈ ചിത്രത്തിൽ 50 വയസുകാരനായ കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയായാണ് സുരാജ് എത്തുന്നത്.  കോമഡി താരമായും സ്വഭാവനടനായും പ്രേക്ഷകരെ അമ്പരപ്പിച്ച സുരാജിന്റെ ഏറെ വ്യത്യസ്തമായ വേഷമാകും ഇത്. 

ശ്രിന്ദ, മിഥുന്‍ രമേശ്, കൊച്ചുപ്രേമന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗായിക സയനോര ഫിലിപ്പ് ഈ സിനിമയിലൂടെ സംഗീതസംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. അൻവർ അലിയുടേതാണ് വരികൾ. 

പാലക്കാടും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷനുകള്‍. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന സിനിമയാണിത്.ആലങ്ങാട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് ചിത്രം നിര്‍മിക്കുന്നത്.