Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീറ്റ റപ്പായിയുടെ ജീവിതം സിനിമയാകുന്നു; നായകൻ മണിയുടെ സഹോദരന്‍

theetta-rappayi-rlv

ഭക്ഷണപ്രിയന്‍ തീറ്റ റപ്പായിയുടെ ജീവിതം സിനിമയാകുന്നു. കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണനാണ് തീറ്ററപ്പായിയുടെ വേഷത്തിലെത്തുക. സാധാരണക്കാര്‍ക്ക് അസാദ്ധ്യമായ തരത്തില്‍ ഭക്ഷണം കഴിക്കുന്നതിലൂടെ പ്രശസ്തനായ മലയാളിയാണ് റപ്പായി.  എന്നാല്‍ സിനിമ തീറ്റ റപ്പായിയുടെ കഥ മാത്രമല്ല പറയുന്നതെന്നും ഇതൊരു കുടുംബചിത്രമാണെന്നും സംവിധായകന്‍ വിനു രാമകൃഷ്ണന്‍ പറഞ്ഞു. സംവിധായകൻ വിനയന്റെ അസോഷ്യേറ്റായി പ്രവർത്തിച്ചിരുന്ന വിനുവിന്റെ ആദ്യസംരഭമാണ് തീറ്റ റപ്പായി.

theetta-rappayi-rlv-1

കെബിഎം ക്രിയേഷന്‍സിന്റെ ബാനറില്‍ കെ കെ വിക്രമനാണ് സിനിമയുടെ നിർമാതാവ്. സംവിധായകന്‍ വിനു രാമകൃഷ്ണന്‍ തന്നെ തയ്യാറാക്കിയ കഥയ്ക്ക് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് പത്രപ്രവര്‍ത്തകനായ സി എ സജീവനാണ്. ചിത്രത്തില്‍ തമിഴ് സിനിമയിലെയും താരങ്ങള്‍ അണിനിരക്കും. ക്യാമറ അജയന്‍ വിന്‍സെന്റ്, റഫീക് അഹമ്മദ് രചിയ്ക്കുന്ന ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് അന്‍വര്‍ അമനാണ്.

തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.