Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാലക്കുടിക്കാരൻ ചങ്ങാതി ഫസ്റ്റ്ലുക്ക്

chalakudikkaran-changathi

കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് സിനിമയിൽ നായകനായി എത്തുന്നത്.

അല്‍ഫാ ഫിലിംസിന്റെ ബാനറില്‍ ഗ്‌ളാഡ്സ്റ്റണ്‍ യേശുദാസ് നിര്‍മിക്കുന്ന ചിത്രത്തിൽ ഹണിറോസും പുതുമുഖം നിഹാരികയുമാണ് നായികമാര്‍.

ദാരിദ്ര്യത്തില്‍ വളര്‍ന്ന ഒരു യുവാവ്. ചെറുപ്പം മുതല്‍തന്നെ അവന്‍ കലയെ സ്‌നേഹിച്ചു. പ്രകൃതിയുടെ ശബ്ദങ്ങളെ അനുകരിച്ചുതുടങ്ങി. അങ്ങനെ വളര്‍ന്ന് അത് മനുഷ്യനെയും മറ്റുപലതിനെയും അനുകരിക്കുന്നതിലേക്കുയര്‍ന്നു. അത് ചെന്നെത്തുന്നത് അഭ്രപാളികളില്‍. ഈ കാലയളവില്‍ വന്നു ചേര്‍ന്ന സൗഭാഗ്യങ്ങള്‍, പ്രണയം... വലിയ നിലയിലേക്കുയര്‍ന്നിട്ടും നേരിട്ട അവഗണന, തിക്താനുഭവങ്ങള്‍... ഇതെല്ലാം കോര്‍ത്തിണക്കിയാണ് സിനിമ ഒരുങ്ങുന്നത്.

സലിംകുമാര്‍, ജനാര്‍ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനിടോം, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, കലാഭവന്‍ സിനോജ്, ജയന്‍, രാജാസാഹിബ്, ചാലി പാലാ, സാജുകൊടിയന്‍, കെ.എസ്. പ്രസാദ്, കലാഭവന്‍ റഹ്മാന്‍, ആദിനാട് ശശി, പൊന്നമ്മബാബു എന്നിവരും പ്രധാന താരങ്ങളാണ്.

കഥ: വിനയന്‍, തിരക്കഥ, സംഭാഷണം: ഉമ്മര്‍ കാരിക്കാട്. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകരുന്നു.