Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടി, ഇടി, വെട്ട്; സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ട്രെയിലര്‍

swathantryam

അങ്കമാലി ഡയറീസിനു ശേഷം ആന്റണി വര്‍ഗീസ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ ട്രെയിലര്‍ പുറത്തിറങ്ങി. ആക്​ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ കോട്ടയംകാരനായാണ് ആന്റണി എത്തുന്നത്.‌‌

അങ്കമാലി പോലെ തന്നെ റിയലിസ്റ്റിക് ആയ ആക്​ഷൻ രംഗങ്ങളാകും ഈ ചിത്രത്തിന്റെയും പ്രത്യേകത. വിനായകൻ, െചമ്പൻ വിനോദ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. അങ്കമാലി ഡയറീസിലെ വില്ലന്‍ കഥാപാത്രമായ യു ക്ലാംപ് രാജനെ അവതരിപ്പിച്ച ടിറ്റൊ വില്‍സണ്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

ലിജോ ജോസ് പല്ലിശ്ശേരിയുടെ അസ്സോസ്സിയേറ്റ് ആയിരുന്ന ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസിന്റെ ചീഫ് അസോസിയേറ്റായിരുന്നു ടിനു പാപ്പച്ചന്‍. ദിലീപ് കുര്യന്‍ തിരക്കഥ ഒരുക്കുന്നു. ബി ഉണ്ണികൃഷ്ണന്‍ ആദ്യമായി നിര്‍മിച്ച് അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. നിര്‍മാണത്തില്‍ ബി.സി ജോഷിയും പങ്കാളിയാണ്. ലിജോ ജോസ് പല്ലിശ്ശേരിയും ചെമ്പന്‍ വിനോദ് ജോസും ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാണ്.