Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീഷ് പോത്തൻ നായകനാകുന്നു

dileesh-pothen

സംവിധായകനും, നടനുമായ ദിലീഷ് പോത്തനും ഹരീഷ് പേരടിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് "ലിയാൻസ്'.നവാഗത സംവിധായകനായ ബിജുദാസ് സംവിധാനം ചെയ്യുന്ന ഇൗ ചിത്രത്തിന്റെ ചിത്രീകരണം ഉൗട്ടി, തൃശൂർ എന്നിവിടങ്ങളിലായി ആരംഭിക്കും.  നിഷാ ക്രീയേഷൻസിന്റെ ബാനറിൽ, നിഷാനായർ, ഹരിഗോവിന്ദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മലയാളത്തിൽ ഇതുവരെ കാണാത്ത ത്രില്ലർ മൂഡിലുള്ള ഹൊറർ ചിത്രമാണ് "ലിയാൻസ്'. കണ്ട് പഴകിച്ച യക്ഷി കഥകളിൽ നിന്നും, പ്രേതാനുഭവങ്ങളിൽ നിന്നും, വ്യത്യസ്തമായ കഥ പറച്ചിലായിരരിക്കും.  നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിജുദാസിന്റെ ആദ്യ ചിത്രമായ "ലിയാൻസ്' തമിഴിലും, മലയാളത്തിലുമായാണ് ഒരുക്കുന്നത്.  

ദിലീഷ് പോത്തൻ, ഹരീഷ് പേരടി, ബിജുകുട്ടൻ, കോട്ടയം പ്രദീപ്, നിരഞ്ജൻ എബ്രഹാം, ബദ്രിലാൽ, ഷാൻചാർളി, ഷഫീക് ചെർപ്പുളശ്ശേരി, അജയ് ഡൽഹി, സന്ദീപ്, അനൂപ്, അജിത് എഡ്വേർഡ്, റെജിൻ രാജ്, ശരണ്യ ആനന്ദ്, രമ്യ പണിക്കർ, ധനീഷാസുരേന്ദ്രൻ, ഡോണ റൊസാരിയൊ, വർഷ പ്രസാദ്, ആർദ്രദാസ്, ആര്യരമേശ് എന്നിവരോടൊപ്പം പുതുമുഖങ്ങളും വേഷമിടുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷൈദ പ്രവീൺ, തിരക്കഥ - സംഭാഷണം - വിഷ്ണു പൊൻകുന്നം, ക്യാമറ - വിനോദ് ജി. മധു, പ്രൊജക്റ്റ് ഡിസൈനർ - അലക്സ് ബാബു, ഗാനങ്ങൾ - ഷൈദ പ്രവീൺ, അജിത്ത് വാരനാട്, സംഗീതം - ശ്രീകുമാർ വാരനാട്, ആലാപനം - കലാമണ്ഡലം നിസരി നന്ദൻ, കല - അരുൺ പി.ആർജുൻ, പ്രൊഡക്ഷൻ കൺട്രോളർ - ഷാജി, എക്സിക്യൂട്ടീവ് - ഗിരീഷ് കരുവന്തല, മേക്കപ്പ് - ബിജു പോത്തൻ കോഡ്, വസ്ത്രാലങ്കാരം - ജോമോൻ ജോൺസൺ, പി.ആർ.ഒ. - അയ്മനം സാജൻ.