Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്പാനി ശരത്ത് നായകൻ; കോണ്ടസ ഫസ്റ്റ്ലുക്ക്

kondasa

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്ന അപ്പാനി ശരത് ആദ്യമായി നായകനാകുന്ന ചിത്രമാണ് കോണ്ടസ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ പ്രിയദർശനാണ് തന്റെ ഒഫീഷ്യൽ പേജിലൂടെ പോസ്റ്റർ പുറത്തിറക്കിയത്.

പുതുമുഖ സംവിധായകനായ സുദീപ് ഈ യെസ്‌ സംവിധാനം ചെയ്യുന്ന ചിത്രം ആക്​ഷൻ ത്രില്ലറാണ്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം റിയാസ്. സംഗീതം റിജോഷ്, ജെഫ്രിസ് എന്നിവർ ചേർന്ന്. പശ്ചാത്തലസംഗീതം ഗോപിസുന്ദർ. ഛായാഗ്രഹണം അൻസർ ത്വയ്യിബ്.

പൂനെയിൽ സ്ഥിര താമസമാക്കിയ പ്രവാസി മലയാളിയും ബിസിനസ്സുകാരനുമായ സുഭാഷ് സിപ്പിയാണ് നിർമാണം.