Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സകലകലാശാല ഫസ്റ്റ് ലുക്ക് പോസ്റ്റർ

sakalakalashala

സകലകലാശാലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ' സകലകലാശാല ' എന്ന മുഴുനീള ക്യാംപസ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷാജി മൂത്തേടൻ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് 'ബഡായി ബംഗ്ലാവ്' , സിനിമാല എന്നീ ഹിറ്റ് പ്രോഗ്രാമുകളുടെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും മുരളി ഗിന്നസും ചേർന്നാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം ചെങ്ങന്നൂർ സെന്റ് തോമസ് എൻജിനീയറിങ് കോളജിൽ പൂർത്തീകരിച്ചു. അടുത്തഘട്ട ചിത്രീകരണം ജൂണിൽ പുനരാരംഭിക്കും.