Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺകു‌‌ട്ടികളുള്ള മാതാപിതാക്കൾ ഈ സിനിമ കാണണം; മഴയത്ത് ട്രെയിലര്‍

mazhayathu-trailer

'ബ്യാരി' എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ സുവീരന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'മഴയത്ത്'. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. പുതുമുഖനടന്‍ നികേഷ്‌റാം നായകനാകുന്നു. പ്രവാസിമലയാളിയും ബിസിനസ്സുകാരനുമായ നികേഷ്‌റാം അഭിനയജീവിതത്തിന് തുടക്കമിടുന്നത് തമിഴിലാണ്. മലയാളത്തിലെ ആദ്യചിത്രമാണിത്.

Mazhayathu Trailer

അച്ഛനും അമ്മയും 12 വയസുള്ള മകളുമടങ്ങിയ മധ്യവർഗ കുടുംബത്തിൽ അപ്രതീക്ഷിതമായുണ്ടാകുന്ന അനിഷ്ട സംഭവങ്ങളാണ് ഇതിവൃത്തം. സമകാലിക ഇന്ത്യയിലെ ഉള്ളുലയ്ക്കുന്ന സംഭവങ്ങളുടെ പകർപ്പാണ് ചിത്രത്തിലുള്ളതെന്നു സുവീരൻ പറഞ്ഞു. 

മനോജ് കെ. ജയന്‍, സുനില്‍ സുഖദ, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, നന്ദു, അപര്‍ണ്ണാഗോപിനാഥ്, ശാന്തികൃഷ്ണ, നന്ദനവര്‍മ്മ, സോന നായര്‍, ശ്രേയരമേഷ്, രശ്മ ബോബന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. സ്‌പെല്‍ ബൗണ്ട് ഫിലിംസാണ് നിര്‍മാണം.