Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികച്ച പ്രതികരണവുമായി ആഭാസം

abhsam

നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ആഭാസം തിയറ്ററുകളിെലത്തി. സുരാജ് വെഞ്ഞാറമൂട്, റിമ കല്ലുങ്കൽ‍, ശീതൾ ശ്യാം എന്നിവരാണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങൾ. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

ആഭാസം തിയേറ്റർ റെസ്പോൺസ്

ഒരു ബസ്സും അതിലെ യാത്രക്കാരും, അവരിലൂടെ സാമൂഹിക പ്രസക്തിയുളള ഒരു ആക്ഷേപ ഹാസ്യവുമായാണ് ആഭാസം പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. ബസ്സിലെ യാത്രക്കാരായി അലൻസിയർ, ശീതൾ ശ്യാം, ഇന്ദ്രൻസ്, സുജിത് ശങ്കർ, അഭിജ, സുധി കോപ്പ എന്നിവർ അഭിനയിക്കുന്നു.

പിച്ചൈക്കാരൻ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ പ്രസന്ന എസ് കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. ഷാജി സുരേന്ദ്രനാഥിന്റെ വരികൾക്ക് ഊരാളി സംഗീതം പകരുന്നു. ചാർളി, അങ്കമാലി ഡയറീസ് വില്ലൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷമീർ മുഹമ്മദാണ് എഡിറ്റർ.