Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അള്ളു രാമേന്ദ്രനായി ചാക്കോച്ചൻ; സംവിധാനം ബിലഹരി

allu

വർണ്യത്തിൽ ആശങ്കയ്ക്ക് ശേഷം ആഷിക്ക് ഉസ്മാനും ചാക്കോച്ചനും വീണ്ടും ഒന്നിക്കുന്നു. ‘അള്ളു രാമേന്ദ്രൻ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്നു.

കുഞ്ചാക്കോ ബോബനൊപ്പം കൃഷ്ണ ശങ്കർ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജിംഷി ഖാലിദ് ക്യാമറ കൈകകാര്യം ചെയുന്ന ചിത്രത്തിന്റെ സംഗീതം ഷാൻ റഹ്‌മാനാണ്.

അരികിൽ ഒരാൾ, ചന്ദ്രേട്ടൻ എവിടെയാ, കലി, വർണ്യത്തിൽ ആശങ്ക തുടങ്ങിയവയാണ് ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷനിൽ നിന്നും ഇതിന് മുമ്പ് ഇറങ്ങിയ സിനിമകൾ.