Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസിഫ് അലിയുടെ മന്ദാരം; ടൈറ്റിൽ പുറത്ത്

mandharam-title

ആസിഫ് അലി നായകനായി നവാഗതനായ വിജീഷ് വിജയ് സംവിധാനം ചെയ്യുന്ന ‘മന്ദാരം’ സിനിമയുടെ ടൈറ്റിൽ പുറത്തിറങ്ങി. മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ് നിർമാണം.

എം സജാസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരുപ്രണയ കഥയാണ്. ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിതകാലഘട്ടത്തിലൂടെ സിനിമ കടന്നുപോകുന്നു. ആനന്ദം ഫെയിം അനാര്‍ക്കലി മരയ്ക്കാര്‍ ആണ് നായിക.

മൂന്ന് വ്യത്യസ്ത ഗെറ്റപ്പില്‍ ആസിഫ് എത്തുന്നു. ഹരിദ്വാർ, മണാലി, ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.