Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വർഗ്ഗക്കുന്നിലെ കുര്യാക്കോസ് റിലീസിനൊരുങ്ങുന്നു

ska

സ്വർഗക്കുന്നിലെ കുര്യോക്കോസ് എന്ന സിനിമ റിലീസിനൊരുങ്ങുന്നു.  ഹസ്രചിത്രങ്ങളിലൂടെ പ്രശസ്തനായ ഇമ്മാനുവേൽ എൻ കെ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. പെരുമ്പാവൂർ കേന്ദ്രീകരിച്ചു ഫ്രൈഡേ റീൽ മൂവീസിന്റെ ബാനറിൽ സിറിൽ പൈലിത്താനം ചിത്രം നിർമിക്കുന്നു.

TRAILER-SWARGAKKUNNILE KURIAKOSE

സിനിമ കേവലം ഒരു വിനോദോപാധി എന്നതിനപ്പുറം അതിനൊരു പൊതു സാമൂഹികധർമം ഉണ്ടെന്നു തിരിച്ചറിഞ്ഞു അത് ഒരു പാഷൻ ആയി മനസ്സിൽ സൂക്ഷിക്കുന്ന, സിനിമ എന്ന മാധ്യമത്തോട് അർപ്പണബോധവും സത്യസന്ധതയും കാത്തുസൂക്ഷിക്കുന്ന 45-ഓളം യുവാക്കളുടെ പ്രയത്നമാണ് സ്വർഗ്ഗക്കുന്നിലെ കുര്യാക്കോസ് എന്ന സിനിമ.

​​

രാമഭദ്രൻ തമ്പുരാനും സംവിധായകൻ ഇമ്മാനുവേലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളസിനിമ ഇതേവരെ കൈകാര്യം ചെയ്യാത്ത ഒരു പ്രമേയമാണ് ഈ സിനിമ അവതരിപ്പിക്കുന്നത്. കലാമൂല്യമുള്ള ചിത്രങ്ങൾ നിർമിച്ചു കൊണ്ട് ഈ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന ഒട്ടേറെപ്പേർക്ക് ഈ ചിത്രം പ്രചോദനം ആകുമെന്ന കാര്യത്തിൽ സംശയമില്ല. 

കുര്യാക്കോസ് എന്ന യുവാവിന്റെ മനസികസംഘർഷങ്ങളാണ് സിനിമയുടെ ആദ്യപകുതി അനാവരണം ചെയ്യുന്നത്. തീർത്തും വ്യത്യസ്തമായ ഒരു ക്ലൈമാക്സിലേക്കാണ് രണ്ടാം പകുതിയിലെ കഥയെ കൊണ്ടെത്തിക്കുന്നത്. 

കുര്യാക്കോസ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിയ്ക്കുന്നത് രജീഷ് പുറ്റാട് ആണ്. കാലടി സർവകലാശാലയിൽ നിന്നും നാടകത്തിൽ ബിരുദമെടുത്ത രജീഷ്, മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട് . സിന്ധ്യ വിശ്വനാഥ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്

ഷിനൂബ് ടി ചാക്കോ  ഛായാഗ്രഹണം. ബിനീഷ് പുതുപ്പണത്തിന്റെ വരികൾക്ക് വിഷ്ണു ശിവ ഈണം പകർന്നിരിക്കുന്നു. ലിനു കീഴില്ലം ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് . ആസിഫ് കോട്ടയം ( ക്രീയേറ്റീവ് ഡയറക്ടർ), ജോബിൻ ഇഞ്ചപ്പാറ ( എഡിറ്റിംഗ്)തുടങ്ങിയവരാണ് മറ്റു അണിയറ ശിൽപികൾ. 

ഈ വർഷം ആദ്യം ഫെബ്രുവരി 3 , 4 തീയതികളിൽ സ്വർഗ്ഗക്കുന്നിലെ കുര്യാക്കോസ് എന്ന ഈ ചിത്രം എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയേറ്ററിൽ നടത്തിയ പ്രിവ്യു ഷോയിൽ ധാരാളം പ്രേക്ഷകർ കാണാൻ എത്തിയിരുന്നു. ചിത്രം കണ്ടിറങ്ങിയ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത് ഈ സിനിമയും അത് നൽകുന്ന സന്ദേശവും പൊതുജനങ്ങളിലെത്തിക്കണം എന്നാണ്. പിന്നീട് കേരളത്തിലുള്ള പ്രമുഖ മാധ്യമങ്ങൾ ഈ ചിത്രത്തെ ചർച്ചാവിഷയമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.