Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈക്കല്ല, സൈക്കിൾ സ്റ്റണ്ട്; നോൺസെൻസ് ട്രെയിലർ

nonsense-trailer

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ എം.സി. ജിതിൻ സംവിധാനം ചെയ്യുന്ന നോൺസെൻസ് സിനിമയുടെ ട്രെയിലർ എത്തി. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. വേറിട്ട മേക്കിങും വിഷ്വലൈസേഷനുമാണ് ട്രെയിലറിന്റെ പ്രധാനആകർഷണം.

Nonsense - Official Trailer

ചടുലമായ സൈക്കിൾ സ്റ്റണ്ട് രംഗങ്ങളും, മനോഹരമായ ദൃശ്യഭാഷയും, പുതുമകൾ നിറഞ്ഞ പ്രമേയവും ട്രെയിലറിനെ വ്യത്യസ്തമാക്കുന്നു. ഐ ആം എ മല്ലു, ദിസ്‌ ഈസ് െബംഗളൂരു, ബ്രേക്ക്‌ ഫ്രീ തുടങ്ങിയ ഹിറ്റ് ആൽബങ്ങളിലൂടെ പരിചിതനായ റിനോഷ് ജോർജ് നായകനാവുന്ന ചിത്രമാണ് നോൺസെൻസ്. 

ഒരിടവേളക്ക് ശേഷം നിർമാണ രംഗത്തേക്ക്‌ തിരിച്ചെത്തുന്ന ജോണി സാഗരിഗയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിലാദ്യമായി ബി. എം.എക്സ് സൈക്കിൾ സ്റ്റണ്ട് നിറസാന്നിധ്യമാകുന്ന ചിത്രം കൂടിയാണ് നോൺസെൻസ്. 

വിനയ് ഫോർട്ട്‌, ശ്രുതി രാമചന്ദ്രൻ, ഫേബിയ മാത്യു  ഷാജോൺ, ശാന്തകുമാരി, അനിൽ നെടുമങ്ങാട്, ശ്രീനാഥ് ബാബു എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാവുന്നു.