Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരാളി ജൂലൈ 12ന് എത്തും

neerali-movtion-poster

സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം നീരാളിയുടെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 12ന് തിയറ്ററുകളിലെത്തും. മോഹൻലാൽ അദ്ദേഹത്തിന്റെ ഔഗ്യോഗിക പേജിലൂടെയും നിർമാണ കമ്പനിയായ മൂൺഷോട്ട് എന്റർന്റെയിന്റ്മെന്റ്സ് കമ്പനി അവരുടെ സോഷ്യൽ മീഡിയ പേജിലൂടെയുമാണ് പുതിയ തിയതി പ്രഖ്യാപിച്ചത്.

പൊതുജനാരോഗ്യ രംഗത്ത് ആശങ്കയുണ്ടാക്കിയ ചില വാർത്തകളെ തുടർന്ന് വടക്കൻ ജില്ലകളിൽ നിന്നുള്ള സിനിമ പ്രേമികളുടേയും ഉത്തരവാദിത്വപ്പെട്ട സിനിമാ പ്രവർത്തകരുടേയും അഭ്യർത്ഥന മാനിച്ചാണ് ആദ്യ റിലീസിങ് ഡേറ്റ് നിർമാണ കമ്പനി നീട്ടി വച്ചത്. 

അഡ്വഞ്ചർ ത്രില്ലറാണ് ചിത്രം. മേക്ക് ഓവറിന് ശേഷമുള്ള  മോഹൻലാലിന്റെ ആദ്യ ചിത്രമെന്നത് പ്രേക്ഷകരിൽ കൂടുതൽ ആകാംക്ഷ ഉണ്ടാക്കുന്നു. സ്റ്റീഫൻ ദേവസി സംഗീതം നൽകിയ നാലു പാട്ടുകളാണ് ഈ ചിത്രത്തിലുള്ളത്. 

സന്തോഷ് ടി. കുരുവിള നിർമിച്ച് അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒട്ടേറെ ബോളിവുഡ് സങ്കേതിക വിദഗ്ധരും അണിനിരക്കുന്നു.