Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരാളി ആദ്യദിനം കാണാൻ ടൊവിനോ; ആവേശത്തോടെ നമിതയും അപർണയും

neerali-aparna

മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ ഒരുക്കുന്ന നീരാളി ഈ വെള്ളിയാഴ്‌ച തീയറ്ററുകളിൽ എത്തുകയാണ്. പ്രേക്ഷകലക്ഷങ്ങൾക്കൊപ്പം മലയാളത്തിലെ യുവതാരനിരയും നീരാളിയെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ്. 

നീരാളി ആദ്യഷോ തന്നെ കാണുമെന്നാണ് യുവനടന്മാരിൽ ഏറെ ശ്രദ്ധേയനായ ടൊവിനോ പറഞ്ഞിരിക്കുന്നത്. നീരാളിയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തുന്ന നീരാളി ജെങ്ക കോണ്ടസ്റ്റിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി കൊടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ 14 ശനിയാഴ്‌ച കൊച്ചി പനമ്പിള്ളി നഗറിലുള്ള ഡോണട്ട് ഫാക്ടറിയിൽ വെച്ചാണ് ജെങ്ക കോണ്ടസ്റ്റ് നടത്തുന്നത്.

ടൊവിനോയെ പോലെ തന്നെ മോഹൻലാലിന്റെ അഭിനയപ്രകടനം കാണാൻ കാത്തിരിക്കുകയാണെന്നാണ് മലയാളികളുടെ പ്രിയനായികമാരായ അപർണ ബാലമുരളിയും നമിത പ്രമോദും പറഞ്ഞത്.

മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിക്കുന്ന ചിത്രത്തിന്റെ രചന നവാഗതനായ സാജു തോമസ് ആണ്. മോഹന്‍ലാലിനെ കൂടാതെ നാദിയ മൊയ്‌തു, സുരാജ് വെഞ്ഞാറമൂട്, നാസർ, ദിലീഷ് പോത്തൻ, പാർവതി നായർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.