Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആനക്കള്ളനാ’യി ബിജു മേനോൻ; ഫസ്റ്റ്ലുക്ക്

aanakallan

ബിജു മേനോൻ നായകനായി എത്തുന്ന പുതിയ ചിത്രം ആനക്കള്ളൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുരേഷ് ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഹിറ്റ്മേക്കര്‍ ഉദയ കൃഷ്ണയാണ്. സംവിധായകൻ വൈശാഖ് ആണ് തന്റെ ഔദ്യോഗിക പേജിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്.

സാഹചര്യങ്ങള്‍ കൊണ്ട് കള്ളനാവേണ്ടി വന്ന ഒരാളുടെ കഥയാണ് ചിത്രം പറയുക. അനുശ്രീ, കനിഹ, ഷംന കാസിം എന്നിവര്‍ നായികമാരാകുന്നു.

സപ്ത തരംഗ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തില്‍ സിദ്ദിഖ്, സായ്കുമാര്‍, സുധീര്‍ കരമന, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, ബാല, കൈലാഷ്, ഹരീഷ് കണാരന്‍, ജനാര്‍ദനന്‍, ദേവന്‍, അനില്‍മുരളി, ബിന്ദു പണിക്കര്‍, പ്രിയങ്ക തുടങ്ങിയവരും വേഷമിടുന്നു. ഹരിനാരായണന്‍ രാജീവ് ആലുങ്കല്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് നാദിര്‍ഷ ഈണം പകരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.