Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലീൻ യു സർട്ടിഫിക്കറ്റുമായി ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ വെള്ളിയാഴ്ച

meha

അനൂപ് മേനോന്‍ തിരക്കഥ രചിച്ച് സൂരജ് തോമസ് സംവിധാനം ചെയ്യുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ റിലീസിനൊരുങ്ങുകയാണ്. ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് ചിത്രത്തിന് നൽകിയത്.

പ്രണയവും സംഗീതവും ചേർന്നൊരുക്കുന്ന മനോഹരമായ കുടുംബസിനിമയാകും ചിത്രമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് അനൂപ് മേനോന്‍ ഒരു സിനിമയ്ക്കായി തിരക്കഥ രചിക്കുന്നത്. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച തിരക്കഥാകൃത്ത് കൂടിയാണ് അനൂപ്. അദ്ദേഹം തിരക്കഥ എഴുതുന്ന സമ്പൂർണ കുടുംബചിത്രമെന്ന വിശേഷണവും എന്റെ മെഴുതിരി അത്താഴങ്ങള്‍ക്ക് ഉണ്ട്.

സിനിമയുടെ ഗാനങ്ങളും ട്രെയിലറും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. അനൂപ് മേനോന്‍, മിയ, പുതുമുഖം ഹന്ന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ വേറിട്ട വേഷത്തിലാണ് അനൂപ് മേനോന്‍ എത്തുന്നത്.

സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. 

എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 999 എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ജൂലൈ 27ന് റിലീസിനെത്തും.