Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ജീംബൂംബാ’; അസ്കർ അലിയുടെ പുതിയ ചിത്രം

jeem-boom-baa

മിസ്റ്റിക് ഫ്രയിംസിന്റെ ബാനറിൽ സച്ചിൻ വി.ജി നിർമിക്കുന്ന ജീംബൂംബാ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അസ്കർ അലി നായകനാകുന്ന ചിത്രത്തിൽ ബൈജു സന്തോഷ് , അനീഷ് ഗോപാൽ , അഞ്ജുകുര്യൻ , നേഹാ സക്സേന , കണ്ണൻ നായർ, ലിമു ശങ്കർ എന്നീ വമ്പൻ താരനിര അണിനിരക്കുന്നു. 

കോമഡി ത്രില്ലറായി ഒരുങ്ങുന്ന ജീംബൂംബാ സംവിധാനം ചെയ്യുന്നത് നവാഗതനായ രാഹുൽ രാമചന്ദ്രനാണ്. സംഗീതം ജുബൈർ മുഹമ്മദ്. ഛായാഗ്രഹണം അനൂപ്. ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തും.