Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ലോനപ്പന്റെ മാമ്മോദീസ’ കൂടാൻ ജയറാമും ലിച്ചിയും

jayaram-lichy

ജയറാമിനെ നായകനാക്കി ലിയോ തദ്ദേവൂസ് ഒരുക്കുന്ന ചിത്രത്തിന് 'ലോനപ്പന്റെ മാമ്മോദീസ ' എന്ന് പേരിട്ടു. പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യു നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അങ്കമാലിയിൽ ആരംഭിക്കും.

അന്ന രേഷ്മ രാജന് (ലിച്ചി)‍, കനിഹ എന്നിവരാണ് നായികമാർ. ഇവ പവിത്രൻ, നിഷ സാരംഗ്, ദിലീഷ് പോത്തൻ, ഹാരിഷ് കണാരൻ, ഇന്നസെന്റ്, അലൻസിയർ, ജോജു ജോർജ്, നിയാസ് ബക്കർ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമാണ്. സുധീർ സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും.

വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ ഒരു സിനിമാക്കാരന് ശേഷം ലിയോ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ലോനപ്പന്റെ മാമ്മോദീസ’.