Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോൺസെൻസ് റിലീസിനൊരുങ്ങുന്നു; ട്രെയിലർ സൂപ്പർഹിറ്റ്

noma

നവാഗതനായ എം.സി ജിതിൻ സംവിധാനം ചെയ്യുന്ന നോൺസെൻസ് റിലീസിനൊരുങ്ങുന്നു. ചത്രത്തിന്റെ ആദ്യ ട്രെയിലർ ഉണ്ടാക്കിയ ഓളങ്ങൾ കെട്ടടങ്ങും മുൻപ് തന്നെ പ്രേക്ഷകരെ ആവേഷത്തിലാഴ്ത്തി രണ്ടാം ട്രെയിലർ എത്തിയിരുന്നു. ഒന്നേമുക്കാൽ മിനിട്ട് നീളുന്ന ആദ്യ ട്രെയിലർ നൽകിയ പ്രതീക്ഷ ഇരട്ടിയാക്കും വിധം തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ട്രയിലറിന്റെ വരവും. 

Nonsense - Official Trailer 2

ബൈസിക്കിൾ മോട്ടോക്രോസ് ( BMX ) എന്ന സ്പോട്ടന്റ് തന്നെയാകും ചിത്രത്തിന്റെ നട്ടെല്ല്. സോഷ്യൽ മീഡിയയിൽ  വൻ സ്വീകാര്യതയാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.  അയാം എ മല്ലു പോലുള്ള സൂപ്പർ ഹിറ്റ് പോപ് മ്യൂസിക്കൽ ആൽബങ്ങളിൽ മാത്രം അഭിനയിച്ച് പരിചയമുള്ള റിനോഷ് ജോർജ് , ഒരു പുതുമുഖ നായകന് ഉണ്ടാകാറുള്ള പരിമിതികൾ ഒക്കെ മറികടന്ന് കൊണ്ട് മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.  

ഒക്ടോബർ 12 ന് തിയറ്ററുകളിൽ എത്തുന്ന നോൺസെൻസിന്റെ റിലീസ് ഡേറ്റിനുമുണ്ട് ഏറെ പ്രത്യേകത . ഒക്ടോബർ 12 വെള്ളിയാഴ്ച ദിവസം തന്നെയാണ് ചിത്രത്തിലെ സുപ്രധാനമായ പല സംഭവങ്ങളും അരങ്ങേറുന്നതും. നോൺസെൻസിന് പുതുമകൾ ഏറെയാണ് എന്ന് പറയാൻ കാരണവും ഇതൊക്കെയാണ്.