Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരിവിപ്ലവം തീര്‍ക്കാൻ സണ്ണി വെയ്ൻ എത്തുന്നു

french-viplavam

സണ്ണി വെയ്ന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഫ്രഞ്ച് വിപ്ലവം നാളെ തിയറ്ററുകളിലെത്തും. നവാഗത സംവിധായകന്‍ മജു ഒരുക്കുന്ന ചിത്രം ആക്ഷേപഹാസ്യത്തിലൂടെ കഥപറയുന്നു.  പാചകക്കാരനായ സത്യനെന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്.

French Viplavam Official Trailer | Sunny Wayne | Lal | Arya Salim | Maju

നർമത്തിന് പ്രാധാന്യം നൽകുന്ന സിനിമയായിരിക്കും ഫ്രഞ്ച് വിപ്ലവമെന്നാണ് നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ നല്‍കുന്ന സൂചന. 90 കളുടെ പശ്ചാത്തിലൊരുങ്ങുന്ന ചിത്രം ആ കാലത്തെ രാഷ്ട്രീയ സംഭവങ്ങളും അത് ഈ ഗ്രാമത്തിലെ ജനങ്ങളിലുണ്ടാക്കുന്ന ഫലങ്ങളും അവതരിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശേരി ചിത്രം ഈ മയൗ വിലെ നായിക ആര്യയാണ് ഈ സിനിമയിലും നായികയായെത്തുന്നത്.

ലാല്‍ , ചെമ്പന്‍ വിനോദ്, കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, കൃഷ്ണ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. അബ്ബാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍.കെ.ജെ, ജാഫര്‍ കെ .എ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനുവാണ് നിര്‍വഹിക്കുന്നത്.