Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോണി ജോണി യെസ് അപ്പാ; കോമഡി ടീസർ

johny

തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ജോണി ജോണി യെസ് അപ്പായുടെ പുതിയ ടീസർ പുറത്ത്. ഷറഫുദ്ദീനും ടിനി ടോം അഭിനയിക്കുന്ന രസകരമായ കോമഡി രംഗമാണ് ടീസറിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Johny Johny Yes Appa Comedy Scene

പാവാടാ എന്ന സൂപ്പർഹിറ്റിന് ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്ത ചിത്രമാണ് ജോണി ജോണി യെസ് അപ്പാ. കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രം മുഴുനീള എന്റർടെയ്നറാണ്.അനു സിത്താരയും മംമ്താ മോഹൻദാസും ചിത്രത്തിൽ നായികമാരായി എത്തുന്നു. 

സൂപ്പർഹിറ്റ് ചിത്രം വെള്ളിമൂങ്ങയുടെ തിരക്കഥ എഴുതിയ ജോജി തോമസാണ് കഥയും തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നത്.

ഷറഫുദീൻ, കലാഭവൻ ഷാജോൺ, നെടുമുടി വേണു, വിജയരാഘവൻ, ഗീത തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നിർമാണം വൈശാഖ് രാജൻ. ഷാൻ റഹ്മാനാണു ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.