Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോണി ജോണി യെസ് അപ്പാ; വിജയം ആഘോഷിച്ച് അണിയറപ്രവർത്തകർ

anu-tini

കുടുംബപ്രേക്ഷകരെ കയ്യിലെടുത്ത് മാർത്താണ്ഡൻ ചിത്രം ജോണി ജോണി യെസ് അപ്പാ മുന്നേറുന്നു. സിനിമയ്ക്ക് ലഭിച്ച മികച്ച പ്രതികരണത്തിന്റെ ഭാഗമായി അണിയറപ്രവർത്തകർ വിജയാഘോഷം നടത്തുകയുണ്ടായി.

ചാക്കോച്ചന്റെയും അനു സിത്താരയുടെയും ചിത്രത്തോട് കൂടിയ വലിയൊരു കേക്ക് മുറിച്ചായിരുന്നു വിജയാഘോഷം പങ്കുവച്ചത്. സംവിധായകൻ മാർത്താണ്ഡൻ, അനു സിത്താര, ടിനിടോം എന്നിവർ പങ്കെടുത്തു.

പാവാട എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്ത ‘ജോണി ജോണി യെസ് അപ്പാ’ എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് വെള്ളിമൂങ്ങയുടെ തിരക്കഥാകൃത്ത് ജോജി തോമസിന്റേതാണ്. അനു സിത്താരയും മംമ്താ മോഹൻദാസും ചിത്രത്തിൽ നായികമാരായി എത്തുന്നു.

anu-tini-1
anu-tini-2

ഷറഫുദീൻ, കലാഭവൻ ഷാജോൺ, നെടുമുടി വേണു, വിജയരാഘവൻ, ഗീത തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നിർമാണം വൈശാഖ് രാജൻ.