Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആടിപ്പാടി മോഹൻലാൽ; ഡ്രാമ പുതിയ ടീസർ

drama-movie-teaser

നാളെ റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രം ഡ്രാമയുടെ പുതിയ ടീസർ എത്തി. മോഹൻലാലിന്റെ ഗാനത്തിന്റെ അകമ്പടിയോടെയാണ് ടീസർ. 

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും രഞ്ജിത്തും ഒരുമിച്ചെത്തുന്ന സിനിമയുടെ പ്രധാനലൊക്കേഷൻ ലണ്ടൻ ആണ്. നിരഞ്ജ് മണിയൻപിള്ള,രൺജി പണിക്കർ, സുരേഷ് കൃഷ്ണ, ബൈജു, കനിഹ, ബേബി ലാറ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. 

ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. 

എഡിറ്റിങ് സന്ദീപ് നന്ദകുമാർ. വർണ്ണചിത്ര ഗുഡ്‌ലൈൻ പ്രൊഡക്​ഷൻസ്, ലില്ലിപാഡ് മോഷന്‍ പിക്ച്ചേഴ്സ് യു.കെ.ലിമിറ്റഡ് എന്നീ ബാനറുകളിൽ മഹാ സുബൈറും, എം.കെ. നാസറും ചേർന്നാണ് നിർമാണം. നവംബർ ഒന്നിന് ചിത്രം റിലീസ് ചെയ്യും.