Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദയാബായി പ്രധാനകഥാപാത്രമാകുന്ന 'കാന്തന്‍' കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിന്

kanthan-movie

പരിസ്ഥിതി- സാമൂഹ്യ സമരനായിക ദയാബായി മുഖ്യവേഷത്തിലഭിനയിക്കുന്ന കാന്തന്‍ 24-ാമത് കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍. അരികുവല്‍ക്കരിക്കപ്പെട്ട ജനതയുടെ ജീവിതവും പോരാട്ടവും സൂക്ഷ്മമായി ആവിഷ്‌കരിച്ചുകൊണ്ട് ദളിത്-ആദിവാസി വിഭാഗത്തില്‍പ്പെട്ട മനുഷ്യരുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്......

Kanthan movie

കര്‍ഷക ആത്മഹത്യകള്‍, കപടപരിസ്ഥിതി വാദങ്ങള്‍, പ്രകൃതിചൂഷണങ്ങള്‍, വരള്‍ച്ച, ദാരിദ്ര്യം, ആചാരങ്ങള്‍, പ്രണയം, പ്രതിരോധം തുടങ്ങിയ ജീവിതസന്ധികളോട് സമരം ചെയ്തുകൊണ്ടാണ് സിനിമ മുന്നോട്ടുപോകുന്നത്. ചെറുപ്പത്തിലെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കാന്തന്‍ എന്ന പത്തുവയസ്സുകാരനെ ആര്‍ജവമുള്ള ഒരു മനുഷ്യനായി വളര്‍ത്തിയെടുക്കുന്ന ഇത്തര്യാമ്മ എന്ന കഥാപാത്രമായാണ് ദയാബായി അഭിനയിക്കുന്നത്. 

ഷറീഫ് ഈസയാണ് ചിത്രത്തിന്റെ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ചത്. പ്രമാദ് കൂവേരി തിരക്കഥയും സംഭാഷണവും രചിക്കുന്നു. മാസ്റ്റര്‍ പ്രജിത്ത് കാന്തനായി വേഷമിടുന്നു. തെങ്ങറ കോളനിയിലെ അടിയ വിഭാഗത്തില്‍പ്പെട്ട ആദിവാസികളാണ് മറ്റ് അഭിനേതാക്കള്‍. ക്യാമറ: പ്രിയന്‍, എഡിറ്റിങ്: പ്രശോഭ്, ആര്‍ട്ട്: ഷബി ഫിലിപ്പ്, സ്റ്റില്‍സ്: ടോണി മണ്ണിപ്ലാക്കല്‍, പശ്ചാത്തല സംഗീതം: സച്ചിന്‍ ബാലു, സൗണ്ട് റെക്കോ ഡിസറ്റ് : ഷിജു ബാലഗോപാലന്‍, സൗണ്ട് ഡിസൈനര്‍ : എം. ഷജു, ഹല്യാം. ആദിവാസി കളുടെ ലിപികളില്ലാത്ത റാവുള ഭാഷയാണ് സിനിമയില്‍ ഉപയോഗിക്കുന്നത്. പരമ്പരാഗതമായ ആദിവാസി വാദ്യോപകരണങ്ങളോടെയാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്.