Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിൻ പോളിയുടെ മാസ് അവതാരം; മിഖായേൽ ഫസ്റ്റ്ലുക്ക് നവംബർ 20ന്

mikhael-movie

ചരിത്ര വിജയമായ കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളി നായകനാകുന്ന മിഖായേലിന്റെ ഫസ്റ്റുലുക്ക് ഉടൻ റിലീസ് ചെയ്യും. ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മനോരമ ഓൺലൈനിലൂെടയാകും പോസ്റ്റർ ഔദ്യോഗികമായി റിലീസ് ചെയ്യുന്നത്.

നവംബര്‍ 20ാം തീയതി 7മണിക്കാകും റിലീസ്. നേരത്തെ നിവിൻ പോളിയുടെ ജന്മദിനത്തില്‍ മമ്മൂട്ടി റിലീസ് ചെയ്ത മിഖായേലിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിർമാണം.

സിനിമയുടെ തിരക്കഥയും ഹനീഫ് തന്നെ. നേരത്തെ മമ്മൂട്ടി നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം അബ്രഹാമിന്റെ സന്തതികളുടെ തിരക്കഥയും ഹനീഫ് തന്നെയായിരുന്നു. ഉണ്ണി മുകുന്ദനും മിഖായേലിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗാര്‍ഡിയൻ എയ്ഞ്ചല്‍ എന്ന ടാഗ് ലൈനോടെയാണ് മിഖായേല്‍ അവതരിപ്പിക്കുന്നത്. നിവിൻ പോളിയുടെ മാസ് ആക്‌ഷൻ ത്രില്ലറായിരിക്കും ചിത്രമെന്ന് റിപ്പോർട്ടുകൾ ഉണഅട്.

ചിത്രത്തില്‍ നിവിന് നായികയായെത്തുന്നത് മഞ്ജിമ മോഹനാണ്. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇതെന്ന് പ്രത്യേകത കൂടിയുണ്ട്. ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ (കാവല്‍ മാലാഖ) എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന മിഖായേല്‍ ഫാമിലി ചിത്രമാണ്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ നിവിന്‍ പോളി കുടുംബസ്ഥനായ ഒരാളായാണ് വേഷമിടുക.

ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമാണ് ചിത്രീകരണം നടക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ജെ.ഡി ചക്രവര്‍ത്തി, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ക്രിസ്മസ് റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.