Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കയിൽ നിന്നൊരു മലയാളചിത്രം; ‘അവർക്കൊപ്പം നവംബർ 29ന് റിലീസ്

avarkoppam-movie

വ്യത്യസ്തമായ പ്രമേയത്തിൽ പൂർണമായും അമേരിക്കൻ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന അവർക്കൊപ്പം കേരളത്തിൽ റിലീസിനൊരുങ്ങുന്നു. ഗണേഷ് നായർ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം നവംബർ 29നാകും റിലീസിനെത്തുക. അമേരിക്കയിൽ റിലീസ് ചെയ്ത ചിത്രത്തിനു മികച്ച പ്രതികരണം ലഭിച്ചിരുന്നു.

ഈ ദൃശ്യവിരുന്നിന്റെ എല്ലാ മേഖലകളിലും തന്നെ അമേരിക്കൻ പ്രവാസി മലയാളിയുടെ കലാസ്നേഹത്തിന്റെയും നൈപുണ്യത്തിന്റെയും കരുണയുടെയും കയ്യൊപ്പു പതിഞ്ഞിട്ടുണ്ട്. ഋഷി മീഡിയയുമായി സഹകരിച്ചാണു സിനിമ പുറത്തിറങ്ങുന്നത്. ഇതിലെ മനോഹരമായ അഞ്ചു സിനിമ ഗാനങ്ങളും തീർച്ചയായും സംഗീത ആസ്വാദകർക്ക് വിരുന്നാകും.

Avarkoppam Trailer

തിരക്കഥ ഒരുക്കിയിരിക്കുന്നത് അജിത് എൻ.നായർ ആണ്.   നിഷികാന്ത് ഗോപി, അജിത് നായർ എന്നിവരുടെ വരികൾക്ക് സംഗീത സംവിധായകൻ ഗിരിസൂര്യ ഈണം നൽകി. ജാസി ഗിഫ്റ്റ്, ബിജു നാരായണൻ, നജിം അൻഷാദ്, കാർത്തിക ഷാജി, ഗിരി സൂര്യ, ജ്യോത്സന, ബിന്നി കൃഷ്ണകുമാർ എന്നിവരാണു ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

പിന്നണിയിൽ ഉള്ളവർ–അമേരിക്കൻ പ്രവാസി മലയാളികളായ കൊച്ചുണ്ണി ഇളവൻ മഠം (എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ), മനോജ് നമ്പ്യാർ (ഡയറക്ടർ ഫോട്ടോഗ്രാഫി), ലിൻസെൻറ് റാഫേൽ (എഡിറ്റിങ് ) ഷാജൻ ജോർജ് (അസിസ്റ്റന്റ്റ് ഡയറക്ടർ) , ശ്രീ പ്രവീൺ ( അസിസ്റ്റന്റ് ഡയറക്ടർ), ക്യാമറ മാർട്ടിൻ മുണ്ടാടൻ, റെജി ഫിലിപ്, എബി ജോൺ ഡേവിഡ് എന്നിവരാണ്. പാർത്ഥസാരഥി പിള്ള (കാസ്‌റ്റിങ് ഡയറക്ടർ) ജയരാജ് ഋഷികേശൻ നായർ തുടങ്ങി ഒട്ടനവധി പ്രതിഭകൾ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നു.

ചിത്രീകരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പിന്തുണയും സേവനവും നൽകിയവർ അനവധിയാണ്. ബാലൻ വിജയൻ റൂബി ഗ്രൂപ്പ്, വിനോദ് കെ.ആർ. കെ, രമേശ് എം. ചാനൽ, എബിസൺ എബ്രഹാം, ബിജു ഓമല്ലൂർ, അരവിന്ദ് ജി .പത്മനാഭൻ, സുരേന്ദ്രൻ നായർ, ഗിരീഷ് നായർ, വിൽസൺ ഡാനിയേൽ, കുമ്പളത്തു പത്മകുമാർ, ഗോപൻ ജി.നായർ, ജയദേവ് നായർ, ഡോ .പത്മജ പ്രേം, ഡോ.രാമചന്ദ്രൻ, ഡോ.ഫ്രാൻസിസ് ക്ളമൻറ്‌,അപ്പുക്കുട്ടൻ പിള്ള, ജനാർദ്ദനൻ തോപ്പിൽ  എന്നിവരുടെ പേരുകൾ എടുത്തു പറയേണ്ടതുണ്ട്. പിആർഒ ശ്രീകുമാർ ഉണ്ണിത്താൻ. പോസ്റ്റർ ഡിസൈൻസ് നിർവഹിച്ചിരിക്കുന്നത് സത്യൻസ് കോഴിക്കോട്. ഹാപ്പി റൂബിസ് സിനിമയാണ് 'അവർക്കൊപ്പം' തീയറ്ററുകളിൽ എത്തിക്കുന്നത്.