Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരിക്കൂട്ടുകാർ ഒരുക്കുന്ന നിറക്കൂട്ട്; സകലകലാശാല ജനുവരി 11ന്

sakalakalashala-release

ഷാജി മൂത്തേടൻ നിർമിച്ച് വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ക്യാംപസ് കോമഡി ചിത്രം സകലകലാശാല അടുത്തവർഷം ജനുവരി 11ന് വേൾഡ് വൈഡ് റിലീസ് ചെയ്യുന്നു. പ്രമുഖ രാജ്യാന്തര കമ്പനി അബാം മൂവിസ് ആണ് ചിത്രത്തിന്റെ വിതരണാവകാശം നേടിയിരിക്കുന്നത്. സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. യുവജനങ്ങൾക്ക് മാത്രമല്ല യുവത്യം നിറഞ്ഞ മനസ്സുള്ളവർക്കും യുവജനോത്സവം തന്നെയാകും 'സകലകലാശാല'.

വിനോദ് ഗുരുവായൂര്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്. ബഡായിബംഗ്ലാവ് എന്ന ഹിറ്റ് പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു. സിനിമയുടെ ഗാനങ്ങൾ ഇതിനോടകം തരംഗമാകി കഴിഞ്ഞു.

നിരഞ്ജൻ, മാനസ എന്നിവരാണ് പ്രധാനതാരങ്ങൾ. ധര്‍മജന്‍ ബോള്‍ഗാട്ടി,ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി,സുഹൈദ് കുക്കു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കള്‍ക്കായി കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സില്‍ അഭിനയ കളരി സംഘടിപ്പിച്ചിരുന്നു.മനോജ് പിള്ള ഛായാഗ്രഹണവും ഹരി തിരുമല നിശ്ചല ഛായാഹ്രഹണവും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ടിനി ടോമാണ്. പ്രൊഡക്​ഷൻ കൺട്രോളർ ബാദുഷ.