Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌‌ലാലിനെ മാത്രമല്ല ഫഹദിനെയും നായ മരത്തിൽ കയറ്റി

njan-prakashan

സത്യൻ അന്തിക്കാട് ശ്രീനിവാസൻ ഫഹദ്ഫാസിൽ കൂട്ടുകെട്ടിലെത്തുന്ന ഞാൻ പ്രകാശൻ ചിത്രത്തിന്റെ പുതിയ പോസ്റ്റർ ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റെ ടീസറിനു വൻസ്വീകരണമാണ് ലഭിച്ചത്.  വരവേല്‍പ്പ് എന്ന സൂപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍- ശ്രീനിവാസന്‍- സത്യന്‍ അന്തിക്കാട് ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രം മുരളിയുടെ ഇന്‍ട്രോ സീനിനെ അനുസ്മരിപ്പിക്കുന്ന പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. മോഹന്‍ലാലിനെ പോലെ ഒരു തെങ്ങില്‍ അള്ളിപ്പിടിച്ചു ഇരിക്കുന്ന ഫഹദാണ് പോസ്റ്ററില്‍. 

‘താഴെ ഇനി എന്ത് നടന്നാലും പ്രകാശനത് പ്രശ്നമല്ല. സേഫായല്ലോ !’–ഈ അടിക്കുറിപ്പോടെ സത്യൻ അന്തിക്കാട് തന്നെയാണ് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.മുരളീ നീ ഇവിടെ വരെ വന്നിട്ട് വീട്ടിൽ കയറാതെ പോവാണോ? എന്ന വരവേല്‍പിലെ ഡയലോഗും ആളുകള്‍ ഓര്‍മിപ്പിക്കുന്നു. ഗള്‍ഫില്‍ നിന്ന് വന്ന മുരളിയെ പട്ടി ഓടിച്ച് തെങ്ങില്‍ കയറ്റിയപ്പോള്‍ ഏട്ടന്‍റെ ഭാര്യ ചോദിക്കുന്ന ചോദ്യം. 

എന്തായാലും കമന്‍റുകളിവും ട്രോളുകളിലും ഈ പോസ്റ്റര്‍ നിറയുകയാണ്. ഫഹദിന്റെ ടീസറിലെ പ്രകടനത്തിനും ഏറെ കയ്യടികള്‍ ലബിച്ചിരുന്നു. പഴയകാലത്തെ മോഹൻലാലിന്റെ നാടൻ കഥാപാത്രങ്ങളിലെ പ്രകടനത്തോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയിരുന്നു. തനിമലയാളിയുടെ മാനറിസങ്ങളുമായാണ് പ്രകാശൻ എത്തുന്നത്.<

ഒരു ഇന്ത്യന്‍ പ്രണയകഥ’യെന്ന വിജയചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും കൈകോര്‍ക്കുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍’. പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ എന്ന പേര് ‘പി.ആര്‍.ആകാശ് ‘ എന്നു പരിഷ്‌കരിക്കുന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്.