Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാടിന്റെ കഥ പറയുന്ന പവിഴമല്ലി; ഫസ്റ്റ്ലുക്ക്

pavishapammy അഖിൽ കോന്നി

പൂര്‍ണമായും കാടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു മലയാള സിനിമ കൂടി അണിയറയില്‍ ഒരുങ്ങുന്നു.  മാധ്യമപ്രവർത്തകനായ രാജേഷ് ആർ. നാഥ് എഴുതി നവാഗതനായ അഖില്‍ കോന്നി സംവിധാനം ചെയ്യുന്ന പവിഴമല്ലിയെന്ന പുതിയ ചിത്രമാണ് കാടിന്റെ കഥ പറയുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഗോപി സുന്ദർ റിലീസ് ചെയ്തു.

മൂന്നാറിലെ കൊടുംകാടിനുള്ളിലുള്ള ഇടമലക്കുടിയെന്ന ആദിവാസി ഊരിൽ നടക്കുന്ന അവിശ്വസിനീയമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് "പവിഴമല്ലി”  ഒരുങ്ങുന്നത്. ആദിവാസിഊരിലെ ഏകാധ്യാപക വിദ്യാലയത്തിൽ പഠിപ്പിക്കാനെത്തിയ മൂന്നാർ സ്വദേശിയായ ഒരു അധ്യാപികയുടെ യഥാർത്ഥ ജീവിതമാണ് പവിഴമല്ലിയ്ക്ക് പ്രചോദനമായത് .

പ്രണയവും പകയും നിഗൂഢതയും നിറഞ്ഞ നെഞ്ചുലയ്ക്കുന്ന കഥാസന്ദർഭങ്ങൾ കോര്‍ത്തിണക്കിയ ഒരു സസ്പെന്‍സ് ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രമാണ് പവിഴമല്ലി.

കാടും കാട്ടാറും മഞ്ഞും മഴയുമൊക്കെ ദൃശ്യചാരുത പകരുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഒരു നവ്യാനുഭവമായിരിക്കും. മലയാളം-തമിഴ് സിനിമാ രംഗത്തെ ജനപ്രിയ താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്ന പവിഴമല്ലിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ദിൽവാലെ , ചെന്നൈ എക്സ് പ്രസ്സ്, സിങ്കം തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് പെരുമാൾ ആണ്.

vinod-rajesh വിനോദ് പെരുമാൾ (ഛായാഗ്രാഹകൻ), രാജേഷ് ആർ. നാഥ് (തിരക്കഥാകൃത്ത്)

സംഗീതം- ഗോപി സുന്ദർ. ചിത്രസംയോജനം - സാഗർ ദാസ്. പശ്ചാത്തല സംഗീതം - സുഷിൻ ശ്യാം. കലാസംവിധാനം - അനീഷ് നാടോടി വസ്ത്രാലങ്കാരം - സ്റ്റെഫി സേവ്യർ. ഉടൻ ചിത്രീകരണമാരംഭിക്കുന്ന പവിഴമല്ലി 2019 പകുതിയോടെ തിയറ്ററുകളിൽ എത്തും.