Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് സേതുപതിയും ജയറാമും ഒന്നിക്കുന്നു: ‘മാർക്കോണി മത്തായി’

jayaram-vijay-sethupathi-new-movie

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും മലയാളത്തിന്റെ പ്രിയതാരം ജയറാമും ഒന്നിക്കുന്ന പുതിയ മലയാള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ‘മാർക്കോണി മത്തായി’ എന്നു പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സനിൽ കളത്തിലാണ്. വിജയ് സേതുപതിയുടെ ആദ്യത്തെ മലയാള സിനിമയാണിത്. 

സത്യം ഓഡിയോസ് ഈ ചിത്രത്തിലൂടെ സത്യം സിനിമാസ് എന്ന ബാനറിൽ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രേംചന്ദ്രൻ എ.ജി.യാണ് നിർമാണം. സിനിമയിൽ തുല്യ പ്രാധാന്യമുളള കഥാപാത്രങ്ങളായാകും ഇരുവരും എത്തുക. അടുത്ത വര്‍ഷം ഷൂട്ടിങ് ആരംഭിക്കും. 

തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് വിജയ് സേതുപതി. അദ്ദേഹം നായകനായ ഒ 96 കേരളത്തിലെ പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോടു ചേര്‍ത്തിരുന്നു.