Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന്റെ ‘കോടതിസമക്ഷം ബാലൻ വക്കീൽ’; ടീസർ ഇന്ന് എത്തും

dileep-vakkel

ആരാധകർ കാത്തിരിക്കുന്ന ബി ഉണ്ണികൃഷ്ണൻ–ദിലീപ് ചിത്രം ‘കോടതിസമക്ഷം ബാലൻ വക്കീൽ’ ടീസർ ഇന്ന് എത്തും. വൈകിട്ട് ആറുമണിക്ക് ദിലീപിന്റെ ഔദ്യോഗിക പേജിലൂടെ ടീസർ റിലീസ് ചെയ്യും. ദിലീപ് അഭിഭാഷകന്റെ വേഷത്തിലെത്തുന്ന സിനിമയിൽ മംമ്ത മോഹൻദാസ് നായികയാകുന്നു.

വില്ലൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതിസമക്ഷം ബാലൻ വക്കീൽ. ദിലീപും ബി. ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. 

ടീസർ റിലീസിനോട് അനുബന്ധിച്ച് ദിലീപും മംമ്തയും ഫെയ്സ്ബുക്കിൽ പ്രേക്ഷകരുമായി സംവദിച്ചിരുന്നു.  സിനിമയുടെ സ്വഭാവത്തെക്കുറിച്ചോ മറ്റുതാരങ്ങളെക്കുറിച്ചോ യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.