പ്രശസ്ത നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ആൻ ഇന്റർനാഷനൽ ലോക്കൽ സ്റ്റോറി’യുടെ ആദ്യ ടീസർ പുറത്തുവന്നു. ദുൽഖർ സൽമാന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ആദ്യ ടീസർ ജനങ്ങള്‍ക്കു മുന്നിൽ അവതരിപ്പിച്ചത്. സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളെ ടീസറിലൂടെ പരിചയപ്പെടുത്തുന്നു. ‘നാളെ എന്റെ കല്യാണമാ സാറേ’... എന്ന ശബ്ദത്തിലൂടെയാണ് ടീസറിന്റെ തുടക്കം.
‘മറക്കുമോ നീയെന്റെ മൗനരാഗം ഒരുനാളും നിലയ്ക്കാത്ത വേണുഗാനം’ എന്ന ഗാനമാണ് പശ്ചാത്തലത്തിൽ. ഹാസ്യത്തിന്റെ രസചരടുമായാണ് ആൻ ഇന്റർനാഷനൽ ലോക്കൽ സ്റ്റോറി എത്തുന്നതെന്ന് ടീസറിലൂടെ ഉറപ്പിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഹരിശ്രീ അശോകൻ, നന്ദു, കലാഭൻ ഷാജോൺ, സലിം കുമാർ, ബൈജു, ധർമജൻ ബോൽഗാട്ടി, ദീപക്, മനോജ് കെ.ജയൻ, ബിജു കുട്ടൻ, രാഹുൽ മാധവ്, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് ടീസറിലെ ദൃശ്യങ്ങളിൽ ഉള്ളത്.

എസ് സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം.ഷിജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിത്ത്, ഇബന്, സനീഷ് അലന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ടിനി ടോം, കുഞ്ചന്‍, ജാഫര്‍ ഇടുക്കി, അബു സലീം, മാല പാര്‍വ്വതി, ശോഭ മോഹന്‍, നന്ദലാല്‍, സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിശ്രീ അശോകനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം പുര്‍ണ്ണമായും ഒരു കോമഡി എന്റര്‍ടെയ്നറാണ്.