Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷറഫുദ്ദീൻ നായകനാകുന്ന ‘നീയും ഞാനും’; അതിഥി വേഷത്തിൽ മോഹൻലാൽ

neeyum-njanum

ഷറഫുദ്ദീൻ ആദ്യമായി നായകനാകുന്ന 'നീയും ഞാനും' എന്ന ചിത്രത്തില്‍ അതിഥിയായി മോഹൻലാൽ എത്തും. കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപ്പക്കിക്ക് ശേഷം മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.

എ.കെ. സാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനു സിതാരയാണ് നായിക. സിജു വിൽസൺ‍, അജു വര്‍ഗീസ്, ദിലീഷ് പോത്തന്‍, സോഹന്‍ സീനുലാല്‍, കലാഭവന്‍ ഹനീഫ്, സുധി, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരാണ് മറ്റുതാരങ്ങൾ.

മമ്മൂട്ടി നായകനായി എത്തിയ പുതിയ നിയമത്തിനു ശേഷം എ.കെ. സാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് നീയും ഞാനും. ആഷ്‌ലി ഇക്ബാൽ എന്ന പെൺകുട്ടിയുടെ ജീവിതത്തിലേക്ക് രണ്ട് കാലഘട്ടങ്ങളിൽ കടന്നുവരുന്ന രണ്ട്‌ പുരുഷന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ഗാനങ്ങളും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് നിർമാണം. സംഗീതം വിനു തോമസ് . ക്ലിന്റോ ആന്റണിയാണ് ഛായാഗ്രഹകൻ. എഡിറ്റിങ് അഖിൽ. കലാസംവിധാനം: രാജീവ് കോവിലകം. ചിത്രം ജനുവരി 18ന് റിലീസ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.