Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരനിരയുമായി പ്രാണ; അതിഥി വേഷങ്ങളിൽ എത്തുന്നത് സൂപ്പർ താരങ്ങൾ

pranaah

നിത്യ മേനോൻ പ്രധാനവേഷങ്ങളിൽ എത്തുന്ന വി.കെ. പ്രകാശ് ചിത്രം പ്രാണയിൽ അതിഥി വേഷങ്ങളിൽ എത്തുന്നത് തെന്നിന്ത്യയിലെ വമ്പൻ താരങ്ങൾ. ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, നാനി തുടങ്ങി മലയാളത്തിലേയും തെലുങ്കിലെയും വമ്പൻ യുവ താരനിരയാണ് ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.  

നിത്യയുടെ ഏകാഭിനയ ചിത്രമായ പ്രാണയിൽ ശബ്ദരൂപത്തിൽ മാത്രമായിരിക്കും താരങ്ങൾ പ്രത്യക്ഷപ്പെടുക. മികച്ച സാങ്കേതിക തികവോടെയാണ് ചിത്രം ഒരുക്കുന്നത്. ഇന്ത്യൻ സിനിമയിലെ മികച്ച ടെക്ക്നീഷ്യൻസിന്റെ സംഗമം കൂടിയാണ് പ്രാണയിൽ അരങ്ങേറുന്നത്. 

വലിയ ഒരു ഇടവേളയ്ക്ക് ശേഷം നിത്യ മേനോൻ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് പ്രാണ. അവസാനമായി താരം പ്രത്യക്ഷപ്പെട്ട മലയാള ചിത്രം '100 ഡേയ്സ് ഓഫ് ലവ്' ആണ്. ചിത്രത്തിൽ നിത്യ യുടെ നായകനായി എത്തിയത് ദുൽഖർ സൽമാനാണ്. തെലുങ്ക് യുവതാരം നാനിയുമൊത്ത് ഒരുപാട് ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച താരമാണ് നിത്യാമേനോൻ. 

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരേ സമയം നിർമ്മിച്ച ചിത്രമെന്ന പ്രത്യേകതയും പ്രാണയ്ക്കുണ്ട്. ഇന്ത്യയിലും വിദേശത്തുമായി ഒരേ ദിവസമാണ് ചിത്രത്തിൻറെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ മികച്ച ഛായാഗ്രഹകരിൽ ഒരാളായ പി സി ശ്രീറാമാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഓസ്കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിൽ ശബ്ദാലങ്കാരം നിർവഹിക്കുന്നത്. ലോക ചരിത്രത്തിലാദ്യമായി സിങ്ക് സറൗണ്ട് (sync surround) സൗണ്ട്  ടെക്നോളജി ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് പ്രാണ. ലോക പ്രശസ്തനായ ജാസ് സംഗീത വിദഗ്ധൻ ലൂയി ബാങ്ക്സ് പ്രാണയുടെ സംഗീതം ഒരുക്കുന്നത്തിൽ ഭാഗമാകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.