Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ ആ പഴയ ജയറാമേട്ടൻ; ലോനപ്പന്റെ മാമ്മോദീസ ടീസർ

lonappante-mamodeesa-teaser

ജയറാമിനെ നായകനാക്കി ലിയോ തദ്ദേവൂസ് ഒരുക്കുന്ന ചിത്രത്തിന് 'ലോനപ്പന്റെ മാമ്മോദീസ' ടീസർ റിലീസ് ചെയ്തു. അന്ന രേഷ്മ രാജൻ നായികയാകുന്ന ചിത്രം കോമഡി എന്റർടെയ്നറാണ്.

Lonappante Mammodisa | Official Teaser - 1| Leo Thaddeus | Jayaram | Shinoy Mathew

ജയറാമേട്ടന്റെ വമ്പൻ തിരിച്ചുവരവായിരിക്കും ഈ ചിത്രമെന്നാണ് ടീസറിന് ലഭിക്കുന്ന കമന്റുകൾ. തൃശൂര്‍ ഭാഷ സംസാരിക്കുന്ന കഥാപാത്രമായി ജയറാം എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. 

പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യു ആണ് നിർമാണം. ഇവ പവിത്രൻ, നിഷ സാരംഗ്, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, ഇന്നസന്റ്, അലൻസിയർ, ജോജു ജോർജ്, നിയാസ് ബക്കർ തുടങ്ങി വലിയ താരനിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമാണ്. സുധീർ സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.

വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ ഒരു സിനിമാക്കാരന് ശേഷം ലിയോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലോനപ്പന്റെ മാമ്മോദീസ’. ലിയോയുടെ നാലാമത്തെ ചിത്രമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.