Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സകലകലാശാലയിൽ അതിഥി താരമായി സാനിയ ഇയ്യപ്പൻ

saniya-iyyappan-vinod

ക്വീനിലൂടെ അഭിനയരംഗത്തെത്തി എത്തി മലയാളികളുടെ മനം കവർന്ന സാനിയ ഇയ്യപ്പൻ സകലകലാശാലയിൽ അതിഥി വേഷത്തിൽ എത്തുന്നു. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം മുഴുനീള എന്റർടെയ്നറാണ്.

ചെറിയ വേഷമാണെങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് സാനിയ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മറ്റു പല സിനിമകളുടെ ഷൂട്ടിങ്  തിരക്കുകൾക്കിടയിലും ചെറിയ വേഷം അഭിനയിക്കാൻ എത്തിയ സാനിയ മറ്റുള്ള യുവനടിമാർക്ക് ഒരു പ്രചോദനമാെണന്ന് അണിയറപ്രവർത്തകർ പറഞ്ഞു.

വിനോദ് ഗുരുവായൂര്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്. ബഡായിബംഗ്ലാവ് എന്ന ഹിറ്റ് പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു.

നിരഞ്ജൻ, മാനസ എന്നിവരാണ് പ്രധാനതാരങ്ങൾ. ധര്‍മജന്‍ ബോള്‍ഗാട്ടി,ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി,സുഹൈദ് കുക്കു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കള്‍ക്കായി കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സില്‍ അഭിനയ കളരി സംഘടിപ്പിച്ചിരുന്നു.മനോജ് പിള്ള ഛായാഗ്രഹണവും ഹരി തിരുമല നിശ്ചല ഛായാഹ്രഹണവും നിര്‍വ്വഹിക്കുന്നു.

ചിത്രത്തിന്റെ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ടിനി ടോമാണ്. പ്രൊഡക്​ഷൻ കൺട്രോളർ ബാദുഷ. ചിത്രം ജനുവരി 25ന് തിയറ്ററുകളിൽ എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.