Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സകലകലാശാലയിൽ തിളങ്ങാൻ ജോസഫ് അന്നംകുട്ടി

annamkutty

വിനോദ് ഗുരുവായൂറിന്റെ ക്യാംപസ് ചിത്രം സകലകലാശാലയിൽ അതിഥി വേഷത്തിൽ ജോസഫ് അന്നംകുട്ടിയും. വിജയ് സൂപ്പറും പൗർണമിയും എന്ന ആസിഫ് അലി ചിത്രത്തിന് ശേഷം ജോസഫ് അന്നംകുട്ടി അഭിനയിക്കുന്ന ചിത്രം കൂടിയാണ് സകലകലാശാല.

വിനോദ് ഗുരുവായൂര്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്. ബഡായിബംഗ്ലാവ് എന്ന ഹിറ്റ് പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു.

നിരഞ്ജൻ, മാനസ എന്നിവരാണ് പ്രധാനതാരങ്ങൾ. ധര്‍മജന്‍ ബോള്‍ഗാട്ടി,ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി,സുഹൈദ് കുക്കു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കള്‍ക്കായി കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സില്‍ അഭിനയ കളരി സംഘടിപ്പിച്ചിരുന്നു.മനോജ് പിള്ള ഛായാഗ്രഹണവും ഹരി തിരുമല നിശ്ചല ഛായാഹ്രഹണവും നിര്‍വഹിക്കുന്നു.

ചിത്രത്തിന്റെ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ടിനി ടോമാണ്. പ്രൊഡക്​ഷൻ കൺട്രോളർ ബാദുഷ. ചിത്രം ജനുവരി 25ന് തിയറ്ററുകളിൽ എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.